ഡൽഹി: ഡൽഹിയിൽ മാനസിക വൈകല്യമുള്ള സ്ത്രീ ക്രൂര പീഡനത്തിന് ഇരയായി. തെക്കു കിഴക്കേ ഡൽഹിയിലെ ലജ്പത് നഗറിലാണ് സംഭവം നടന്നത്. പീഡനത്തിന് ഇരയാക്കിയ ശേഷം അർധ നഗ്നയായ വിധത്തിൽ സ്ത്രീയെ പ്രതി പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു.
സ്ത്രീ പർക്കിൽ ബോധരഹിതയായി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് സ്ത്രീയെ അശുപത്രിയിലെത്തിച്ചു. സ്ത്രീയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടില്ലാത്തതിനാൽ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല എന്ന് ലജ്പത് നഗർ പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രദേശത്തുനിന്നും ഒരാൾ ഓടി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ വ്യക്തിയുടെ മുഖം വ്യക്തമല്ല എന്നതാണ് പൊലീസിനെ വലക്കുന്നത്. പ്രദേശത്തെ കുറ്റവാളികളെ പിടികൂടി സി സി ടി വി ദൃശ്യങ്ങളിലേതിന് സമാനമായ രീതിയിൽ ഓടിച്ചതോടെയണ് പ്രതിയെ പിടികൂടാൻ സാധിച്ഛത്.
പിടിയിലായ സുധീർ സബിത എന്ന 30കാരൻ ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചു. സ്ത്രീ ഒറ്റക്ക് നിൽക്കുന്നത് കണ്ടതോടെ അവസരം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പ്രതി മൊഴി നൽകി. ഇരയാക്കപ്പെട്ട സ്ത്രീ മുൻപ് ലജ്‌പത് സനഗറിലാണ് താമസിച്ചിരുന്നത്. ഈ ഓർമയിലാകാം സ്ത്രീ സംഭവ സ്ഥലത്ത് എത്തപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്.