ലോക്സഭാ തിരഞ്ഞെടുപ്പിലെ ഓൺലൈൻ പ്രചരണ നയങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബി ജെ പിയുടെ 98 പരസ്യങ്ങൾ ഗൂഗിൾ നീക്കം ചെയ്തു. വിവിധ പരസ്യ ഏജൻസികൾ നൽകിയ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരസ്യങ്ങളാണ് ഗൂഗിൾ നീക്കം ചെയ്തത്. വൈ എസ് ആർ കോൺഗ്രസിന്റെ അഞ്ച് പരസ്യങ്ങളും ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വർത്തകളും പ്രചരണങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ നടപടി. ഓൺലൈൻ വഴിയുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ട്രാൻസ്‌പരൻസി ഉറപ്പു വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് പസസ്യവുമയി ബന്ധപ്പെട്ട വിവവരങ്ങൾ വ്യക്തമാക്കികൊണ്ടുള്ള ട്രാൻസ്‌പാരൻസി റിപ്പോർട്ടിലാണ് ഗൂഗിൾ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
3.6 കോടി രുപയുടെ 831 പരസ്യങ്ങളാണ് ഫെബ്രുവരി 20നും ഏപ്രിൽ നാലിനുമിടയിൽ ഗൂഗിളിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ 1.21 കോടിയുടെ 554 പരസ്യങ്ങൾ ബി ജെ പി നല്‍കിയതാണ് എന്ന് ഗൂഗിൾ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓൺലൈൻ വഴിയുള്ള പ്രചരണങ്ങളുടെ ചിലവും തിരഞ്ഞെടുപ്പ് ചിലവിൽ ഉൾപ്പെടുത്തും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.