Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരച്ചിൽ ശല്യമായി; ഒന്നര വയസ്സുകാരിയെ നിലത്തടിച്ച് കൊന്ന് അഴുക്ക്ചാലിൽ ഉപേക്ഷിച്ചു; പിതാവ് അറസ്റ്റിൽ

ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് കുഞ്ഞിന്റെ ശരീരം ആദ്യം കണ്ടത്.

കരച്ചിൽ ശല്യമായി; ഒന്നര വയസ്സുകാരിയെ നിലത്തടിച്ച് കൊന്ന് അഴുക്ക്ചാലിൽ ഉപേക്ഷിച്ചു; പിതാവ് അറസ്റ്റിൽ
, ശനി, 20 ജൂലൈ 2019 (08:55 IST)
ഒന്നരവയസ്സുകാരി മകളെ നിലത്തടിച്ചു കൊന്ന കേസിൽ പിതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ജബൽപ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം. രുപാലി എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ ശല്യമായതോടെയാണ് പിതാവ് കുഞ്ഞിനെയെടുത്ത് നിലത്തേക്ക് അടിച്ചത്. സംഭവസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. 
 
കൊലപാതക ശേഷം കുഞ്ഞിന്റെ ശരീരം ഇയാൾ അടുത്തുള്ള അഴുക്ക്‌ചാലിന് സമീപത്തെ കല്ലിനടിയിൽ ഉപേക്ഷിച്ചു. ശുചീകരണത്തിനെത്തിയ തൊഴിലാളികളാണ് കുഞ്ഞിന്റെ ശരീരം ആദ്യം കണ്ടത്. 
 
കൊലപാതകക്കുറ്റത്തിനാണ് പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. മരിച്ച കുഞ്ഞിനെക്കൂടാതെ ഇയാൾക്ക് വേറെയും മൂന്ന് മക്കളുണ്ട്. സംഭവസമയത്ത് ഭാര്യ പ്രസവത്തിനായി ആശുപത്രിയിൽ കഴിയുകയായിരുന്നു. കൃത്യം നടന്ന സമയത്ത് മൂന്നും അഞ്ചും വയസുള്ള മക്കൾ വീട്ടിലുണ്ടായിരുന്നു. പിതാവിന്റെ ക്രൂരതയുടെ ഞെട്ടലിലാണ് കുഞ്ഞുങ്ങളെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വർണവില കുതിച്ചുയർന്നു; ചരിത്രത്തിലാദ്യമായി പവന് 26,000 രൂപയ്ക്ക് മുകളിൽ