16കാരിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി

മെര്‍ലിന്‍ സാമുവല്‍

ശനി, 21 സെപ്‌റ്റംബര്‍ 2019 (16:07 IST)
പതിനാറുകാരിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. തമിഴ്‌നാട്ടിലെ തൂത്തുകുടയിലെ വിളത്തിക്കുളത്താണ് സംഭവം. പ്രതികളായ രാമലിംഗം(21), സുരേഷ് കുമാര്‍(19), അളഗുരാജ്(19), രാമചന്ദ്രന്‍(22) എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ട്. പ്രതികളില്‍ ഒരാളുമായി  പെണ്‍കുട്ടിക്ക് പ്രണയബന്ധമുണ്ടായിരുന്നു. ഇയാള്‍ക്ക് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ കുട്ടി ഈ ബന്ധത്തില്‍ നിന്നും പിന്മാറി.

ഈ മാസം 13ന് കാണണമെന്നും സംസാരിക്കണമെന്നും പറഞ്ഞ് മുന്‍ കാമുകന്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചു. യുവാവിന്റെ സുഹൃത്തുക്കളും ഇങ്ങോട്ട് വന്നതോടെ സംശയം തോന്നിയ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങി.

കഴിഞ്ഞ വ്യാഴാഴ്‌ച ക്ഷമ പറയാനെന്ന പേരില്‍ മുന്‍ കാമുകന്‍ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി. മറ്റ് പ്രതികളും ഇങ്ങോട്ട് എത്തി. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതോടെ കുട്ടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്തേക്ക് കുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോയി പ്രതികള്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

വൈകിട്ട് വീട്ടില്‍ എത്തിയ പെണ്‍‌കുട്ടി പീഡനവിവരം മാതാപിതാക്കളെ വിവരമറിയിക്കുകയും വെള്ളിയാഴ്‌ച  പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘കാറിനകത്ത് കൊലക്കേസ് പ്രതിയാണുള്ളത്, കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടില്‍ ഒളിച്ച് താമസിപ്പിക്കണം’- മോഹൻലാലിന്റെ ആവശ്യം കേട്ട് ഞെട്ടി സത്യൻ അന്തിക്കാട്