Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയെ സംശയം; ബെഡ്റൂമിൽ സിസി‌ടിവി ക്യാമറ സ്ഥാപിച്ച് മുൻ നേവി ഉദ്യോഗസ്ഥൻ: നടപടിയുമായി കോടതി

ഭാര്യയെ സംശയം; ബെഡ്റൂമിൽ സിസി‌ടിവി ക്യാമറ സ്ഥാപിച്ച് മുൻ നേവി ഉദ്യോഗസ്ഥൻ: നടപടിയുമായി കോടതി
, ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (13:07 IST)
വഡോദര: ഭാര്യയെ സംശയിച്ച്‌ കിടപ്പുമുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ച മുന്‍ നാവിക സേന ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കോടതി. മുറിയിൽനിന്നും ക്യമറ നീക്കം ചെയ്യാനും, മാസംതൊടും ഭാര്യയുടെയും കുട്ടികളുടെയും ചിലവിലേയ്ക്കായി 40,000 രൂപ നൽകാനും കോടതി ഉത്തരവിട്ടു. ഭാര്യയുടെ പരാതിയെ തുടർന്നാണ് 43 കാരനായ ഭർത്താവിനെതിരെ കോടതി നടപടി സ്വീകരിച്ചത്.
 
കുട്ടികളൂടെ കായിക പരിശീലനവുമായി ബന്ധപ്പെട്ട് ഭാര്യ മുംബൈയിലായിരുന്നു താമസം. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് ഇക്കഴിഞ്ഞ മാർച്ചിൽ സ്ത്രി വഡോദരയിലെ ഭർത്താവിന്റെ വീട്ടിലേയ്ക്ക് താമസം മാറിയത്. മെയ് 20ന് ഭർത്താവ് കിടപ്പുമുറിയിൽ സിസിടിവി ക്യാമറ സ്ഥാപിയ്ക്കുകയായിരുന്നു. ഇത് നീക്കം ചെയ്യാൻ ഭാര്യയും മക്കളും ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഇതിന് കൂട്ടാക്കിയില്ല.
 
മദ്യപിച്ചെത്തുന്ന 43 കാരൻ ക്യാമറ ഓഫാക്കിയ ശേഷം സ്ത്രീയെ നിരന്തരം മർദ്ദിയ്ക്കാറുണ്ടായിരുന്നു. ഫോൺ നശിപിയ്ക്കുകയും പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തതോടെ ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല എന്ന് സ്ത്രീ പറയുന്നു. തുടർന്ന് ഇവർ കോടതിയെനേരിട്ട് സമീപിയ്ക്കുകയായിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജലീലിനെ ചോദ്യംചെയ്തത് സ്വത്തുവിവരം സംബന്ധിച്ച പരാതിയിൽ; മൊഴി തൃപ്തികരമെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്