Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടാഴ്ച്ചക്കുള്ളിൽ കേരളത്തിൽ കൊറോണ പടർന്ന് പിടിക്കുമെന്ന് എസിപിയുടെ പേരിൽ വ്യാജസന്ദേശം, കർശന നടപടിയെടുക്കുമെന്ന് പോലീസ്

രണ്ടാഴ്ച്ചക്കുള്ളിൽ കേരളത്തിൽ കൊറോണ പടർന്ന് പിടിക്കുമെന്ന് എസിപിയുടെ പേരിൽ വ്യാജസന്ദേശം, കർശന നടപടിയെടുക്കുമെന്ന് പോലീസ്

അഭിറാം മനോഹർ

, തിങ്കള്‍, 9 മാര്‍ച്ച് 2020 (15:32 IST)
സംസ്ഥാനത്ത് പുതിയതായി കൊവിഡ് 19 വൈറസ് അണുബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്നു.എറണാകുളം എ സി പിയായ കെ ലാൽജിയുടേതാണെന്ന തരത്തിൽ പ്രചരിക്കുന്ന ശബ്‌ദസന്ദേശമാണ് ഒടുവിലായി പുറത്തിറങ്ങിയത്. രണ്ടാഴ്ച്ചക്കുള്ളിൽ കൊറോണ വൈറസ് പടർന്നുപിടിക്കുമെന്നാണ് വ്യാജ ശബ്‌ദസന്ദേശത്തിൽ പറയുന്നത്.
 
ഇത്തരത്തിൽ പല രീതിയിൽ സമൂഹമാധ്യമങ്ങൾ വഴി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വ്യാജസന്ദേശം തയ്യാറാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശനനടപടിയെടുക്കുമെന്ന് ലാൽജി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തമായി ബൈക്കുപോലുമില്ലെന്ന് പറഞ്ഞ് കാമുകി അപമാനിച്ചു, യുവതിയെ സന്തോഷിപ്പിക്കൻ എട്ട് ബൈക്കുകൾ മോഷ്ടിച്ച് യുവാവ്