Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹപ്രവർത്തകനുമായുള്ള ബന്ധം കണ്ടെത്തി; കാമുകനെ കാമുകി തീകൊളുത്തി കൊന്നു

വീഴുപരം സ്വദേശിയും തമിഴ്നാട് സ്‌പെഷ്യൽ പൊലീസിൽ ഹെഡ്‌കോൺസ്റ്റബളുമായ വെങ്കിടേശാണ് കൊല്ലപ്പെട്ടത്.

സഹപ്രവർത്തകനുമായുള്ള ബന്ധം കണ്ടെത്തി; കാമുകനെ കാമുകി തീകൊളുത്തി കൊന്നു

തുമ്പി ഏബ്രഹാം

, ചൊവ്വ, 26 നവം‌ബര്‍ 2019 (12:39 IST)
സഹപ്രവർത്തകയുമായി ബന്ധം ആരോപിച്ച് പൊലീസുകാരനെ കാമുകി പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. വീഴുപരം സ്വദേശിയും തമിഴ്നാട് സ്‌പെഷ്യൽ പൊലീസിൽ ഹെഡ്‌കോൺസ്റ്റബളുമായ വെങ്കിടേശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാമുകി ആശയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ 1.30 ഓടെയാണ് തീകൊളുത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വെങ്കിടേശ് തിങ്കളാഴ്ച രാവിലെ ആറോടെ മരിക്കുകയായിരുന്നു.
 
വിവാഹ ബന്ധം ഉപേക്ഷിച്ചാണ് ഇരുവരും രണ്ട് മാസം മുൻപ് ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്. അതിനിടെയാണ് കൂടെ ജോലി ചെയ്യുന്ന പൊലീസുകാരിയുമായി വെങ്കിടേശിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വെങ്കിടേശുമായി ആശ വാഗ്വാദത്തിലേർപ്പെട്ടു. പിന്നീട് ഇയാളുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീടിന് പുറത്തേക്കോടിയ വെങ്കിടേശിനെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. 
 
വിഴുപുരത്തുള്ള ജയയെ 2012ൽ വിവാഹംചെയ്ത വെങ്കിടേശ് നാലുവർഷം മുൻപാണ് വിവാഹമോചനം നേടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിജെപിക്ക് തിരിച്ചടി: മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ്, രഹസ്യ ബാലറ്റ് വേണ്ടെന്ന് സുപ്രീംകോടതി