സുഹൃത്തിനൊപ്പമുള്ള അശ്ലീല വീഡിയ കയ്യോടെ പിടികൂടി, ശകാരിച്ച അച്ഛനെതിരെ ലൈംഗിക പീഡന പരാതി നൽകി മകൾ

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (13:58 IST)
ആൺ സുഹൃത്തിനൊപ്പമുള്ള മകളുടെ അശ്ലീല വീഡിയോ കണ്ട് ദേഷ്യപ്പെടുകയും വിട്ടിൽനിന്നും പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്ത അച്ഛനെതിരെ പീഡന പരാതി നൽകി മകൾ. റാഞ്ചിയിലാണ് സംഭവം ഉണ്ടായത്. ഫോൺ കേടയതോടെ മകൾ പിതാവിന്റെ അടുത്ത് ഫോൺ ശരിയാക്കാൻ കൊടുത്തിരുന്നു ഈ സമയം ഫോൺ പരിസോധിച്ചപ്പോഴാന് അച്ഛൻ ഫോണിലെ വീഡിയോ കണ്ടത്.
 
അഞ്ച് മാസങ്ങൾക്ക് മുൻപ് പകർത്തിയതായിരുന്നു ഈ വീഡിയോ. ഇത് കണ്ട് ദേഷ്യംവന്ന അച്ചൻ മകളെ ശകാരിക്കുകയും വീട്ടിൽനിന്നും പുറത്ത് പോകന്നത് വിലക്കുകയുമായിരുന്നു. അമ്മയോടൊപ്പമല്ലാതെ പുറത്തേക്ക് അയക്കില്ല എന്നും പിതാവ് പറഞ്ഞു. ഇതോടെ അച്ഛനെതിരെ പരാതി നൽകാൻ മകൾ തീരുമാനിക്കുകയായിരുന്നു.
 
പിതാവ് തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്നാണ് വനിതാ പൊലീസ് സ്റ്റേഷനിലെത്തി പെൺകുട്ടി ആദ്യം പരാതി പറഞ്ഞത്. എന്നാൽ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതോടെ പെൺകുട്ടി തിരികെ പോവുകയായിരുന്നു. പിന്നീട് വീണ്ടും സ്റ്റേഷനിലെത്തിയ പെൺക്കുട്ടി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നൽകുകുകയായിരുന്നു.
 
പെൺകുട്ടിയുടെ പരാതിയിൽ സംശയം ഉള്ളതിനാൽ വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ തുടർ നടപടികൾ സ്വീകരിക്കു എന്ന് പൊലീസ് വ്യക്തമാക്കി. അച്ഛനോടൊപ്പം ജീവിക്കാൻ തയ്യാറല്ലെന്നും അമ്മാവനോടൊപ്പം പോവാനാണ് താൽപര്യാമെന്നും മകൾ പൊലീസിനെ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം