Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ കാണുമ്പോൾ പഴയ കാമുകിയെ ഓർമ വരും; രണ്ട് വയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ

മകളെ കാണുമ്പോൾ പഴയ കാമുകിയെ ഓർമ വരും; രണ്ട് വയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ

അനു മുരളി

, ചൊവ്വ, 21 ഏപ്രില്‍ 2020 (16:22 IST)
രണ്ട് വയസുള്ള മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവിനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശ് മുസാഫര്‍ നഗറിന് സമീപം കാക്‌റൗലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
 
സംഭവത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് വാജിദ്(30) ഇയാളുടെ സുഹൃത്തും ദുര്‍മന്ത്രവാദിയുമായ ഇര്‍ഫാന്‍(28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാജിദിന്റെ ഭാര്യ രഹനയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇഷ്ടികക്കളത്തിലെ തൊഴിലാളിയാണ് വാജിദ്. 
 
ഭാര്യയും 5 മക്കളുമടങ്ങുന്നതാണ് വാജിദിന്റെ കുടുംബം. ഇയാളുടെ സുഹൃത്തും കൂടെ തൊഴിൽ ചെയ്യുന്നയാളുമാണ് ഇർഫാൻ. ഇർഫാനു ദുർമന്ത്രവാദവുമുണ്ട്. മകളെ ബലി നൽകിയാൽ കുടുംബത്തിന് സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ഇയാൾ വാജിദിനോട് പറഞ്ഞു. ഇതേതുടർന്നാണ് വാജിദ് മകളെ കൊലപ്പെടുത്തിയത്. 
 
ഉറങ്ങി കിടന്ന മകളെ വാജിദ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇതിനുശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം സമീപത്തെ വയലില്‍ രഹസ്യമായി കുഴിച്ചുമൂടി. അന്വേഷണത്തിനൊടുവിൽ ഇരുവരും പൊലീസ് പിടിയിലായി. 
 
ചോദ്യം ചെയ്യലിൽ ആദ്യം ഇർഫാനെതിരെ വാജിദ് മൊഴി നൽകിയിരുന്നു. എന്നാൽ, പിന്നീട് ഈ മൊഴി മാറ്റി. വീട്ടില്‍ പൂജ നടത്താന്‍ മാത്രമാണ് ഇര്‍ഫാന്‍ ആവശ്യപ്പെട്ടതെന്നും മകള്‍ തന്റെ പഴയ കാമുകിയെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"പാവങ്ങളുടെ അന്നമുപയോഗിച്ച് സമ്പന്നരുടെ കൈ കഴുകുന്നു" - കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി