Webdunia - Bharat's app for daily news and videos

Install App

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയുമെന്ന ഭയം; കുട്ടികളെ ബന്ധു വെടിവച്ചുകൊന്നു

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയുമെന്ന ഭയം; കുട്ടികളെ ബന്ധു വെടിവച്ചുകൊന്നു

Webdunia
ബുധന്‍, 22 നവം‌ബര്‍ 2017 (14:03 IST)
പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ മൂന്നു കുട്ടികളെ ബന്ധു വെടിവച്ചു കൊന്നു. ചണ്ഡിഗഢിലെ പഞ്ച്കുലയില്‍ ഞായറാഴ്ചയാണ് ഒരു കുടുംബത്തിലെ സഹോദരങ്ങളെ കൊലപ്പെടുത്തിയത്. സമര്‍ (3), സമീര്‍ (11), സിമ്രാന്‍ ‍(8) എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കുട്ടികളുടെ പിതാവായ സോനു മാലികിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ സര്‍സയിലുള്ള ഒരു കുടുംബത്തിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്. സോനുവിന്റെ അവിഹിത ബന്ധം കുട്ടികള്‍ മുഖേനെ പുറത്തറിയുമെന്ന സാഹചര്യമുണ്ടായതോടെ ഇയാളുടെ ബന്ധു ജഗ്ദീപ് മാലികി (26) ന്റെ സഹായത്തോടെ കുട്ടികളെ വെടിവച്ചു കൊന്ന് വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.

ജഗ്ദീപ് മാലിക്കാണ് കുട്ടികളെ കൊന്നതെന്നാണ് പൊലീസിന്റെ നിഗമനം. സോനുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇയാള്‍ കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തില്‍ സോനുവിനുള്ള പങ്ക് വ്യക്തമാക്കിയെന്നും കുരുക്ഷേത്ര എസ്പി വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സോനുവിന് അവിഹിത ബന്ധം ഉണ്ടായിരുന്നതായി ഇയാളുടെ പിതാവ് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ചരിവിലൂടെ നീങ്ങി കുട്ടികളെ ഇടിച്ചു, രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments