Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു

ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു

ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് ശ്വാസം മുട്ടിച്ച് കൊന്നു
മുംബൈ , ചൊവ്വ, 27 നവം‌ബര്‍ 2018 (20:13 IST)
ലൈംഗിക ബന്ധം നിരസിച്ച സുഹൃത്തിനെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അസ്ലം മുഹമ്മദ് ഷെയ്ഖ് (35) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 19കാരനായ നൂർ മുഹമ്മദ് ഷക്കീൽ ഉല്ലാ ഷെയ്ഖിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരും ലഹരിക്ക് അടിമകളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

മലാദിലെ പത്താൻവാടിയ്ക്ക് സമീപം കൈലാസ് ഗ്രാനൈറ്റ് ആൻഡ് മാർബിൾ സ്‌റ്റോറിസ് സമീപം വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം.

ലഹരി മരുന്നുകള്‍ കഴിച്ചതിനു പിന്നാലെ ലൈംഗിക ബന്ധത്തിന് നൂര്‍ മുഹമ്മദ് അസ്ലമിനെ നിർബന്ധിച്ചു. ആവശ്യം അസ്ലം നിരസിച്ചതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും അസ്ലമിനെ നൂര്‍ മുഹമ്മദ് ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു.  

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് നൂര്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഇയാളെ ബോറിവാളി കോടതിയിൽ ഹാജരാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൗവിന്റെ മൃതദേഹം ദ്വീപ് നിവാസികള്‍ എന്തു ചെയ്‌തു ?; തീരത്തടുത്താല്‍ മരണമുറപ്പ് - വംശനാശം ഭയന്ന് അധികൃതര്‍