Webdunia - Bharat's app for daily news and videos

Install App

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; ഗുജറാത്തിൽ നാലംഗ കുടുംബത്തെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടേലിനെയും കുടുംബത്തെയും വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ അയൽവാസികൾ കാണുന്നത്.

Webdunia
വെള്ളി, 21 ജൂണ്‍ 2019 (15:07 IST)
ഗുജറാത്തിലെ ബനസ്‌കന്ദയിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിന്റെ പേരിൽ ഒരു കുടുംബത്തിലെ നാല് പേരെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ലഖാനി താലൂക്കിലെ കൂഡ ഗ്രാമത്തിലെ ഉക്കാബായി പട്ടേൽ, ഭാര്യ മക്കളായ സുരേഷ്, ആവ്നി എന്നിവരാണ് കൊല്ലപ്പെട്ടത്.
 
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടേലിനെയും കുടുംബത്തെയും വീടിനുള്ളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ അയൽവാസികൾ കാണുന്നത്. ഇവരാണ് പൊലീസിനെ അറിയിച്ചത്. കടം വാങ്ങിയ 21 ലക്ഷം ഇതുവരെ നൽകാത്തതിനാലാണ് കുടുംബത്തെ കൊല്ലുന്നതെന്ന് അക്രമി വീട്ടിലെ മതിലിൽ കുറിച്ചിരുന്നു. കുടുംബത്തിന് പണം നൽകിയെന്ന് കരുതപ്പെടുന്ന അക്രമിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
 
കൂർത്ത ആയുധം ഉപയോഗിച്ച് കഴുത്ത് മുറിച്ചാണ് എല്ലാവരെയും കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments