Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
, വെള്ളി, 21 ജൂണ്‍ 2019 (10:26 IST)
ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്ന് തന്നെ പരിഗണിക്കും. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. 
 
സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ശ്യാമളയ്ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് പാർട്ടി. 
 
അതേസമയം, വെല്ലുവിളിയും ഭീഷണിപ്പെടുത്തലും പി.കെ ശ്യാമളയുടെ ഭാഗത്തു നിന്നുണ്ടായെന്നാണ് സാജന്റെ കുടുംബം പറയുന്നത്. വിഷയത്തില്‍ സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇടപെട്ടത് അദ്ധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതും തങ്ങളോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും സാജന്റെ ഭാര്യയും പിതാവും ആരോപിച്ചു. നിങ്ങള്‍ മുകളില്‍ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും മുകളില്‍ നിന്നു തന്നെ വാങ്ങിക്കോ’ എന്നു വെല്ലുവിളിച്ചു. ‘ഞാനീ കസേരയില്‍ ഉള്ളിടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കില്ല’ എന്നും അവര്‍ ഭീഷണി മുഴക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസ് പ്രതി ശിക്ഷകേട്ട് കോടതിയില്‍ ബോധംകെട്ട് വീണു