Webdunia - Bharat's app for daily news and videos

Install App

വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു: യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രണയ നൈരാശ്യം; യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Webdunia
ശനി, 18 നവം‌ബര്‍ 2017 (17:02 IST)
പ്രണയ നഷ്ടം സംഭവിച്ചേക്കുമെന്ന് കരുതി യുവാവ് തന്റെ കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി.  ഡല്‍ഹിയിലെ ന്യൂ അശോക് നഗര്‍ സ്വദേശിനിയായ യോഗ കുമാരി (21) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകുന്നേരം കാമുകനായ അര്‍ജുന്റെ വീട്ടില്‍ നിന്നായിരുന്നു യോഗയുടെ മൃതദേഹം കണ്ടെത്തിയത്.
 
സ്വന്തം വീട്ടില്‍ നിന്നും വ്യാഴാഴ്ച പുറത്തു പോയ യോഗ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ അനേഷിച്ച് വീട്ടുകാര്‍ അര്‍ജുന്റെ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അവര്‍ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ഏറെ നാളായി പ്രണയത്തിലായിരുന്ന യോഗയും അര്‍ജുനും വിവാഹം കഴിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇതിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട യോഗ.
 
നോയിഡയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അര്‍ജുന്‍. പെണ്‍കുട്ടി സ്വയം പോയതാണോ അര്‍ജുന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ എന്നകാര്യം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം അര്‍ജുന്‍ ഒളിവിലാണ്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments