Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടാറ്റയുടെ സെവൻ സീറ്റർ എസ്‌യുവി ബസാഡ് വരവറിയിക്കാൻ തയ്യാറെടുക്കുന്നു !

ടാറ്റയുടെ സെവൻ സീറ്റർ എസ്‌യുവി ബസാഡ് വരവറിയിക്കാൻ തയ്യാറെടുക്കുന്നു !
, ബുധന്‍, 7 ഓഗസ്റ്റ് 2019 (19:05 IST)
ബസാഡ് എന്ന പുതിയ എസ് യു വിയെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. സെവൻ സീറ്റർ എസ് യു വിയെ ജനീവ ഓട്ടോ ഷോയിലാണ് ടാറ്റ ആദ്യം അവതരിപ്പിച്ചത്. പ്രീമിയം ഫീച്ചറുകൾ അടങ്ങുന്ന ആഡംബര എസ് യുവി അടുത്ത വർഷം തുടക്കത്തിൽ തന്നെ വിപണിയിൽ എത്തും .
 
ജാഗ്വോർ, ലാൻഡ് റോവർ എന്നീ കാറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ടാറ്റയുടെ ഒമേഗ ആർക്കിട്ടെക്ട് എന്ന നിർമ്മാണ ശൈലിയിലാണ് ബസാഡ് ഒരുക്കിയിരിക്കുന്നത്. ടാറ്റയുടെ പ്രീമിയം എസ് യു വിയായ ഹാരിയറിലും ഇതേ സാങ്കേതിക വിദ്യ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാരിയറിനോട് സാമ്യം തോന്നുന്ന രൂപഘടന തന്നെയാണ് ബസാഡിനും ഉള്ളത്.
 
ഹാരിയറിലേതിന് കിടപിടിക്കുന്ന ഇന്റീരിയറും വഹനത്തിൽ കാണാൻ സാധിക്കും. ടാറ്റാ ഹാരിയറിൽ ഉപയോഗിച്ചിരിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ബസാഡിലും കരുത്ത് പകരുന്നത്. 170 ബിഎച്ച്‌പി കരുത്തും, 350 എൻഎം ടോർക്കും ഈ എഞ്ചിന് സൃഷ്ടിക്കാനാകും സിക്സ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലും, സിക്സ് സ്പീഡ് ടോര്‍ക്ക് കൺ‌വേര്‍ട്ടബിൾ ഓട്ടേമറ്റിക്ക് ട്രാന്‍സ്മിഷനിലും വാഹനം ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഡോദരയിലെ വെള്ളപ്പൊക്കത്തിൽ ഇരപിടിക്കാൻ മുതലകൾ, നായയെ പിടിക്കാൻ മുതല വരുന്ന വീഡിയോ വൈറൽ !