Webdunia - Bharat's app for daily news and videos

Install App

കഞ്ചാവ് കടത്താന്‍ ലിഫ്റ്റ് ചോദിച്ചത് എക്‍സൈസിനോട്; പണിയായത് രൂക്ഷഗന്ധം - യുവാവ് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (12:22 IST)
ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ച് കയറി കഞ്ചാവ് കടത്തിയിരുന്ന യുവാവ് എക്‍സൈസ് സംഘത്തിന്റെ പിടിയിലായി. ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി മാഹിന്‍ എന്ന 19കാരനെയാണ് എറണാകുളം എക്‍സൈസിന്റെ  ഷാഡോ സ്‌ക്വാഡ് അറസ്‌റ്റ് ചെയ്‌തത്.

ലോക്‍സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതോടെ ബൈക്കില്‍ നേരിട്ട്  കഞ്ചാവ് കടത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. ഇതിനാലാണ് അപരിചിതരായ ബൈക്ക് യാത്രക്കാരെ കരുവാക്കി മാഹിന്‍ കഞ്ചാവ് കടത്തിയത്.

പിടിക്കപ്പെട്ട ദിവസം ലിഫ്റ്റ് ചോദിച്ച് മാഹിന്‍ കയറിയത് കഞ്ചാവ് സംഘത്തെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഷാഡോ സ്‌ക്വാഡിലെ ഉദ്യോഗസ്ഥന്റെ ബൈക്കിലാണ്. യാത്രയില്‍ കഞ്ചാവിന്‍റെ രൂക്ഷഗന്ധം അടിച്ചതോടെ യുവാവിനെ പരിശോധിക്കുകയും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.

ഒരു സ്വകാര്യ ഹോട്ടലിൽ പാചകക്കാരനായി ജോലി ചെയ്യുന്ന മാഹിന്‍ ശനിയാഴ്ച ദിവസം നാട്ടിലേക്ക് പോകുമ്പോൾ കഞ്ചാവ് അവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം നടത്തിവരികയായിരുന്നു. നിരവധി തവണ ഇപ്രകാരം കഞ്ചാവ് കടത്തിയതായി പ്രതി എക്സൈസിനോട് സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments