ദന്ത ഡോക്ടറായ യുവതിയെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയിൽ ആണ്.
യുവതി ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പൊലീസ്. ബ്ലേഡ് കൊണ്ട് കഴുത്തില്‍ ഉണ്ടാക്കിയ മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യ ചെയ്തതാണെന്ന നിഗമനമുണ്ടെങ്കിലും യുവതിയുടെ മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എന്നാൽ ബന്ധുക്കൾ ഇത് നിഷേധിക്കുകയാണ് ഉണ്ടായത്. പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മാർട്ടത്തിന് വിട്ടയക്കും.