എട്ട് വയസുകാരിയെ അബോധാവസ്ഥയിൽ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി

ഞായര്‍, 21 ജൂലൈ 2019 (17:42 IST)
അബോധാവസ്ഥയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം. ഞായറാഴ്ചയാണ് പെൺകുട്ടിയെ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയത്. 
 
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് മാതാപിതാക്കള്‍ക്കൊപ്പം വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ കാണാതായത്. 
 
പെൺകുട്ടിയെ പീഡിപ്പിച്ചശേഷം മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിക്കുകയാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്നത് മറക്കണ്ട, തിരിച്ചടിക്കാന്‍ മടിക്കില്ല: വെല്ലുവിളിച്ച് കെ സുധാകരൻ