സ്വത്ത് തര്‍ക്കം: മകനും പേരക്കുട്ടിയും ചേര്‍ന്ന് അമ്മയെ കഴുത്തുഞെരിച്ച് കൊന്നു

വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (18:45 IST)
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് അമ്മയെ മകനും പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടിയും ചേര്‍ന്ന് കൊലപ്പെടുത്തി. ന്യൂഡല്‍ഹിയിലെ ജ്യോതി നഗറിലാണ് സംഭവം. മായാദേവി(70) എന്ന സ്‌ത്രീയാണ് കൊല ചെയ്യപ്പെട്ടത്. ഇവരുടെ മകന്‍ രാജ്‌വീര്‍ (50) പേരക്കുട്ടി എന്നിവര്‍ ചേര്‍ന്നാണ് കൊല നടത്തിയത്.

ബുധനാഴ്‌ച വൈകിട്ട് വീട്ടിലെ മുറിയില്‍ നിന്നാണ് മായാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സംശയമൊന്നും തോന്നിയില്ല. എന്നാല്‍, പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വയോധിക ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. ഇതോടെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനും പേരക്കുട്ടിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് വ്യക്തമായത്.

മായാദേവിയും മക്കളും തമ്മില്‍ സ്വത്തുത്തര്‍ക്കം രൂക്ഷമായിരുന്നു. ഇത് സംബന്ധിച്ച് കേസുകളും നിലനിന്നിരുന്നു. രാജ്‌വീര്‍ മുമ്പും അമ്മയ്‌ക്കെതിരെ സ്വത്ത് സംബന്ധമായി കേസ് നല്‍കിയിരുന്നു. തുടര്‍ന്ന് മായാദേവി രാജ്‌വീറിന്റെ താമസസ്ഥലത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ കുപിതനായാണ് രാജ്‌വീര്‍ അമ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി മായാദേവി ഒറ്റയ്ക്കായപ്പോള്‍ മകന്റെ സഹായത്തോടെ രാജ്‌വീര്‍ അമ്മയെ കൊലപ്പെടുത്തുകായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നിൽഗായി മൃഗത്തെ ജീവനോടെ കുഴിച്ചുമൂടി ക്രൂരത, വീഡിയോ