Publish Date: Tue, 30 Jul 2019 (20:09 IST)
Updated Date: Tue, 30 Jul 2019 (20:11 IST)
കണ്ണൂരില്‍ ഗുണ്ടാനേതാവിനെ ബൈക്കിലെത്തിയ അജ്ഞാത സംഘം വെട്ടിക്കൊന്നു. ആദികടലായി സ്വദേശി കട്ട റൗഫ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒമ്പതരയോടെ ആദികടലായി ക്ഷേത്രത്തിനുസമീപം വെച്ചാണ് റൗഫിനെ അക്രമികള്‍ വെട്ടിയത്. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അജ്ഞാത സംഘം രക്ഷപ്പെട്ടു.
ദേഹമാസകലം വെട്ടേറ്റ റൗഫിനെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമായതോടെ മരണം സംഭവിച്ചു.
മയക്കുമരുന്ന്കടത്തുൾപ്പെടെ നിരവധി കേസുകളില്‍ പ്രതിയായ റൗഫ് 2016ൽ എസ്ഡി പി ഐ പ്രവർത്തകൻ ഐറ്റാണ്ടി പൂവളപ്പ്സ്വദേശി ഫാറൂഖിനെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.