ഷവോമി മാത്രമല്ല ഇനി റെഡ്‌മിയും സ്മാർട്ട് ടിവി ഇറക്കും !

ചൊവ്വ, 30 ജൂലൈ 2019 (19:45 IST)
ഷവോമിയുടെ ഉപബ്രാൻഡ് ആയ റെഡ്‌മി സ്മാർട്ട് ടിവികളെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഷവോമിയുടെ എംഐ സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലടക്കം മികച്ച നേട്ടം കൊയ്യുകയാണ്. ടെലിവിഷൻ വിപണിയിൽ മികച്ച സാനിധ്യം ഉറപ്പുവരുത്തുന്നതിനായാണ് ഉപബ്രാൻഡായ റെഡ്മിയും സ്മാർട്ട്‌ ടിവികളെ വിപണിയിൽ എത്തിക്കുന്നത്.
 
റെഡ്‌മിയുടെ ആദ്യ സ്മാർട്ട് ടിവികൾ ആഗസ്റ്റിൽ തന്നെ വിപണിയിലെത്തിക്കും എന്ന് ഷവോമി പ്രൊഡക്‌‌ട് ഡയറക്ടർ വാങ് ടെങ് തോമസ് വ്യക്തമാക്കി കഴിഞ്ഞു. 40 ഇഞ്ച് സ്മർട്ട്‌ ടിവിയും 70 ഇഞ്ച് 4K സ്മാർട്ട് ടിവിയുമായിരിക്കും റെഡ്മി ബ്രൻഡിൽ ആദ്യം വിപണിയിലെത്തുന്ന സ്മാർട്ട് ടിവികൾ. എംഐ ടിവികൾ വിപണിയിൽ എത്തിന്തിന് സമാനമായി വമ്പൻ ഓഫറുകളുമായി ആയിരിക്കും റെഡ്മിയുടെ സ്മാർട്ട് ടിവികളും വിപണിയിൽ എത്തുക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എതിര്‍പ്പുകളെ അതിജീവിച്ച് മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി