Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് വൻ ലഹരി‌മരുന്ന് വേട്ട, പിടിച്ചെടുത്തത് 3 കോടി രൂപയുടെ ഹാഷിഷ് ഓയിൽ, നിശാ പാർട്ടിക്കെന്ന് മൊഴി

കോഴിക്കോട് വൻ ലഹരി‌മരുന്ന് വേട്ട, പിടിച്ചെടുത്തത് 3 കോടി രൂപയുടെ ഹാഷിഷ് ഓയിൽ, നിശാ പാർട്ടിക്കെന്ന് മൊഴി
, ബുധന്‍, 14 ഏപ്രില്‍ 2021 (10:22 IST)
കോഴിക്കോട് രാമനാട്ടുകരയിൽ വൻ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തിൽ പയ്യനാക്കല്‍ ചക്കുംകടവ് സ്വദേശി അന്‍വറിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
 
ചൊവ്വാഴ്‌ച്ച അർധരാത്രിയോടെ രഹസ്യവിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം അൻവറിനെ പിടികൂടിയത്. വിജയവാഡയിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രതി നല്‍കിയ മൊഴി. കോഴിക്കോട് നഗരത്തിലെ നിശാ പാർട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുമാണ് ഇത് എത്തിച്ചതെന്ന് പ്രതി പറഞ്ഞു.
 
നിശാ പാര്‍ട്ടികള്‍ക്ക് പുറമേ, സിനിമ, കായിക രംഗത്തുള്ളവര്‍ക്കും അന്‍വര്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. ഇതിൽ മറ്റുപലർക്കും പങ്കുണ്ടെന്നാണ് സൂചന. ഇതുസംബന്ധിച്ച് എക്‌സൈസ് അന്വേഷണം തുടരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജലീലിനെതിരായ ലോകായുക്ത വിധി, സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം