ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടെയും ഓർമകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. കൊവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ നിയന്ത്രണങ്ങളോടെയാണ് ഇക്കുറിയും വിഷു ആഘോഷങ്ങൾ.
രാവിലെ പൂത്തുലഞ്ഞ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാൽ കണ്ണാടിയും കണിവെള്ളരിയും മഹാവിഷ്‌ണുവിന്റെ രൂപവും കണികാണുന്നത് സമ്പൽ സമൃദ്ധി നൽകുമെന്നാണ് വിശ്വാസം. കൊവിഡ് രണ്ടാം തരംഗം വെല്ലുവിളി ആയതിനാൽ ഇക്കുറിയും ആഘോഷങ്ങള്‍ വീടുകളിലേക്ക് ചുരുങ്ങും.