Webdunia - Bharat's app for daily news and videos

Install App

ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി അഞ്ചര ലക്ഷം തട്ടിയ രണ്ടു പേർ പിടിയിൽ

Webdunia
ഞായര്‍, 16 ഏപ്രില്‍ 2023 (13:54 IST)
എറണാകുളം: വീട്ടിൽ ചികിത്സിക്കാൻ എത്തിയ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി 5.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു യുവതി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി. ഗൂഡല്ലൂർ സ്വദേശി നസീമ നസ്രിയ, ഇടുക്കി സ്വദേശി മുഹമ്മദ് ആമേൻ എന്നിവരെ സൗത്ത് പൊലീസാണ് പിടികൂടിയത്.
 
രോഗാവസ്ഥയിൽ കഴിയുന്ന നസീമയെ ചികിത്സിക്കാൻ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞായിരുന്നു ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ ഡോക്ടർ ചികിത്സിക്കാൻ എത്തിയപ്പോൾ നസീമയുടെ സഹായി എന്ന നിലയിൽ എത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ മുഹമ്മദ് അമീൻ ചികിത്സാ ദൃശ്യങ്ങൾ പകർത്തുകയും ഇവ മോശപ്പെട്ട രീതിയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.
 
ആദ്യം വീട്ടിൽ വച്ച് തന്നെ 45000 രൂപ ഗൂഗിൾ പേ വഴിയും തുടർന്ന് കാറിന്റെ താക്കോൽ പിടിച്ചുവാങ്ങിയ ശേഷം അഞ്ചു ലക്ഷം രൂപയും തട്ടിയെടുത്തു. വീണ്ടും ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു.സഹികെട്ടാണ് ഡോക്ടർ പോലീസിൽ പരാതി നൽകിയത്. ഇടുക്കിയിലായിരുന്ന ഇരുവരെയും തൃപ്പൂണിത്തുറയിൽ എത്തിയപ്പോഴാണ് പിടികൂടിയത്. ഇരുവർക്കും സെക്സ് റാക്കറ്റുമായി ബന്ധുമുള്ളതായും പോലീസ് സൂചന നൽകി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമല്ല: ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ പണി കിട്ടും

വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ

WhatsApp Hacking പരിചയമുള്ള നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടുന്നു: തട്ടിപ്പിന്റെ രീതിയിങ്ങനെ

അടുത്ത ലേഖനം