Webdunia - Bharat's app for daily news and videos

Install App

മുറിയില്‍ പൂട്ടിയിട്ട് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പരാതിയില്‍ ഹണി ട്രാപ്പ് സംഘത്തിലെ ആറ് യുവതികള്‍ അറസ്‌റ്റില്‍

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (20:20 IST)
ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ ആറ് യുവതികള്‍ അറസ്‌റ്റില്‍. ന്യൂഡല്‍ഹി രോഹിണി ഏരിയയില്‍ നിന്നാണ് സംഘം പിടിയിലായത്. തട്ടിപ്പിന് ഇരയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നീക്കമാണ് യുവതികളുടെ അറസ്‌റ്റിലേക്ക് നീങ്ങിയത്.

പരാതിക്കാരനായ യുവാവുമായി യുവതികളിലൊരാള്‍ മാസങ്ങളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച കാണാന്‍ എത്തിയ യുവാവിനെ പെണ്‍കുട്ടി വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടില്‍ എത്തുമ്പോള്‍ മറ്റ് രണ്ട് യുവതികള്‍ കൂടി അവിടെ ഉണ്ടായിരുന്നു.

യുവതികളിലൊരാള്‍ യുവാവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതിനിടെ മറ്റു യുവതികള്‍ പുറത്തു നിന്ന് മുറി പൂട്ടി. യുവാവ് ബഹളം വെച്ചതോടെ മുറി തുറന്ന സ്‌ത്രീകള്‍ യുവാവിനെ ഭീഷണിപ്പെടുത്തി. ഇവര്‍ക്കൊപ്പം രണ്ട് പുരുഷന്‍മാരും ഉണ്ടായിരുന്നു. തുടര്‍ന്ന് യുവാവിന്റെ നഗ്ന ചിത്രങ്ങളും വീഡിയോകളും മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

30 ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് സംഘം പറഞ്ഞു. അത്രയും പണം തരാന്‍ ഇല്ലെന്ന് പറഞ്ഞതോടെ 10 ലക്ഷം രൂപയ്‌ക്ക് കരാര്‍ ഉറപ്പിച്ചു. സുഹൃത്തുക്കളെ ഫോണില്‍ വിളിച്ച് പണം സംഘടിപ്പിച്ച യുവാവ് രാജൗരി ഗാര്‍ഡന്‍ ഗെയ്റ്റില്‍ എത്തിയ ആള്‍ക്ക് പണം കൈമാറി. വിവരം പൊലീസിനെ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

പിന്നാലെ യുവാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രതികളെ അറസ്‌റ്റ് ചെയ്‌തെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൂടുതല്‍ പേര്‍ യുവതികളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate Today: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; മുന്‍കൂര്‍ ബുക്കിങ്ങിലൂടെ വാങ്ങിയാല്‍ ലാഭം

ജാതീയമായ അധിക്ഷേപം: കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം

തരൂരിന്റെ സര്‍ക്കാര്‍ 'പുകഴ്ത്തല്‍'; കോണ്‍ഗ്രസില്‍ അതൃപ്തി, പിണറായിക്ക് മൈലേജ് ഉണ്ടാക്കുമെന്ന് നേതൃത്വം

'എല്ലാം പ്രസിഡന്റ് പറയും പോലെ'; ട്രാന്‍സ്‌ജെന്‍ഡറുകളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കില്ലെന്ന് ഉത്തരവിറക്കി

ജീവനക്കാരുടെ സഹായം കിട്ടിയോ? പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചയില്‍ ഉത്തരം കിട്ടാതെ പൊലീസ്; സിസിടിവി ദൃശ്യം നിര്‍ണായകം

അടുത്ത ലേഖനം
Show comments