Select Your Language

Notifications

webdunia
webdunia
webdunia
शुक्रवार, 27 दिसंबर 2024
webdunia

വീട്ടുകാരെ എതിർത്ത് ജാതി മാറി വിവാഹം ചെയ്‌തു; പിതാവ് ദമ്പതികളെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു

വീട്ടുകാരെ എതിർത്ത് ജാതി മാറി വിവാഹം ചെയ്‌തു; പിതാവ് ദമ്പതികളെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു

വീട്ടുകാരെ എതിർത്ത് ജാതി മാറി വിവാഹം ചെയ്‌തു; പിതാവ് ദമ്പതികളെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചു
എരഗഡ , വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (15:32 IST)
തെലങ്കാന ദുരഭിമാനക്കൊലയുടെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളെ കൊല്ലാൻ ശ്രമം. ഹൈദരാബാദിൽ എരഗഡയിലാണ് ജാതിമാറി മാധവി, സന്ദീപ് ദിദ്‌ല എന്നിവർ വിവാഹം ചെയ്‌തത്. ഇരുവരും കഴിഞ്ഞ ആഴ്‌ചയാണ് പ്രണയിച്ച് വിവാഹിതരായത്.
 
മാധവി ഉയർന്ന ജാതിയിൽപ്പെട്ട കുട്ടിയായതുകൊണ്ടുതന്നെ വീട്ടുകാർക്ക് ഈ വിവാഹത്തിന് താൽപ്പര്യമില്ലായിരുന്നതാണ് വധശ്രമത്തിലേക്ക് കാര്യങ്ങൾ എത്തിക്കാനിടയാക്കിയത്. പെണ്‍കുട്ടിയുടെ പിതാവ് മനോഹര്‍ ചാരിയാണ് കൊലപാതകശ്രമം നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.
 
ദമ്പതികൾ ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ബൈക്ക് റോഡിന് സമീപം പാർക്ക് ചെയ്‌ത് സംസാരിച്ചിരിക്കുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ബൈക്കിന് പിന്നിൽ മറ്റൊരു ബൈക്ക് വന്ന് നിർത്തുകയും അതിലുണ്ടായിരുന്നയാൾ ബാഗിൽ നിന്ന് അരിവാൾ എടുത്ത് ദിദ്‌ലയെ ആക്രമിക്കുകയായിരുന്നു.
 
തുടർന്ന് മാധവിയെയും ഇയാൾ വെട്ടി പരിക്കേൽപ്പിച്ചു. ആളുകൾ ഇടപെടാൻ ശ്രമിച്ചെങ്കിലും അരിവാൾ വീശി ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം രണ്ട് പേരേയും നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാധവിയുടെ അവസ്ഥ ഗുരുതരമാണ്. മനോഹർ മദ്യ ലഹരിയിൽ ആയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈകിവന്ന ‘തിരുവോണം‘ വത്സലയുടെ വാടകവീട്ടിലെത്തിച്ചത് 10 കോടിയുടെ മഹാഭാഗ്യം