Webdunia - Bharat's app for daily news and videos

Install App

സഹപാഠിയെ പ്രണയിച്ച കുറ്റത്തിന് 17കാരിയെ വെടിവച്ചശേഷം ചുട്ടുകൊന്നു

വീണ്ടും ദുരഭിമാനക്കൊല; സഹപാഠിക്കൊപ്പം ഒളിച്ചോടിയ 17കാരിയെ വെടിവച്ചശേഷം ചുട്ടുകൊന്നു

Webdunia
ഞായര്‍, 17 ഡിസം‌ബര്‍ 2017 (10:41 IST)
രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. സഹപാഠിയുമായുള്ള പ്രണയത്തില്‍നിന്ന് പിന്മാറാത്തതിനെത്തുടര്‍ന്നാണ് അച്ഛനും അമ്മാവനും അമ്മായിയും ചേര്‍ന്ന് പതിനേഴുകാരിയെ വെടിവച്ചശേഷം ചുട്ടുകൊന്നത് രാജസ്ഥാനിലെ ദോല്‍പുര്‍ ജില്ലയിലാണ് മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവം നടന്നത്.
 
സര്‍ മതുരയിലെ ഒരു സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ബനായ് സിങ്, അമ്മാവന്‍ ഉദയ് സിങ്, അമ്മായി ഗീതാദേവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബനായ് സിങ്ങിനെയും ഉദയ്‌സിങ്ങിനെയും കോടതി റിമാന്‍ഡ് ചെയ്തു. ഗീതാദേവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു.
 
ഡിസംബര്‍ പത്തിനാണ് ഈ സംഭവം നടന്നത്. പെണ്‍കുട്ടിയും സഹപാഠിയും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ ആ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും ഒളിച്ചോടി. ബന്ധത്തില്‍നിന്ന് പിന്മാറില്ലെന്ന് ഉറപ്പായതോടെ ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. 
 
തുടര്‍ന്നാണ് പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ വെടിവച്ചശേഷം സമീപത്തെ ശ്മശാനത്തില്‍ കൊണ്ടുപോയി ചുട്ടുകൊന്നത്. കൊലപാതകത്തില്‍ കുടുംബത്തിലെ മറ്റ് നാലുപേര്‍ക്കുകൂടി പങ്കുള്ളതായി സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷിച്ചുവരികയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

മാരുതി വാഗൺ ആറിന് 25 വയസ്

ഹൈക്കോടതി ഉത്തരവ് അപ്രായോഗികം, ചട്ടങ്ങൾ പാലിച്ച് ദേവസ്വങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കാമെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments