Webdunia - Bharat's app for daily news and videos

Install App

പെട്രോള്‍ പമ്പില്‍ പുതിയ തട്ടിപ്പ്, ആയിരങ്ങള്‍ നഷ്ടമാകാതെ സൂക്ഷിക്കുക

Webdunia
വ്യാഴം, 16 നവം‌ബര്‍ 2017 (18:53 IST)
തമിഴ്നാട്ടിലെ പെട്രോള്‍ പമ്പുകളില്‍ പുതിയ തട്ടിപ്പ്. ഇതേക്കുറിച്ച് അറിവില്ലെങ്കില്‍ നിങ്ങള്‍ തട്ടിപ്പിനിരയായാലും അത് മനസിലാകുകയുമില്ല.
 
അതായത് നിങ്ങള്‍ കാറില്‍ പെട്രോളടിക്കാനായി പമ്പില്‍ ചെല്ലുന്നു എന്ന് വിചാരിക്കുക. നിങ്ങള്‍ക്ക് 1500 രൂപയ്ക്കാണ് പെട്രോള്‍ അടിക്കേണ്ടത് എന്നും കരുതുക. പമ്പില്‍ നില്‍ക്കുന്നയാള്‍ സാധാരണ പോലെ പെട്രോള്‍ അടിക്കാന്‍ തുടങ്ങുന്നു.
 
എന്നാല്‍ 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചുകഴിയുമ്പോള്‍ പെട്ടെന്ന് നിര്‍ത്തുന്നു. അപ്പോള്‍ നിങ്ങള്‍ പറയുന്നു, 500 രൂപയ്ക്കല്ല 1500 രൂപയ്ക്കാണ് പെട്രോള്‍ വേണ്ടതെന്ന്. ഉടന്‍ തെറ്റുമനസിലാക്കിയതുപോലെ അയാള്‍ വീണ്ടും പെട്രോള്‍ അടിക്കാന്‍ തുടങ്ങുന്നു.
 
സീറോ സെറ്റ് ചെയ്ത് വീണ്ടും ആദ്യം മുതല്‍ അടിക്കുകയാണെന്ന് നിങ്ങള്‍ കരുതും. എന്നാല്‍ അങ്ങനെയല്ല കാര്യം. അയാള്‍ സീറോ സെറ്റ് ചെയ്യുന്നില്ല. പകരം ആദ്യം അടിച്ച 500 രൂപയുടേതിന്‍റെ ബാക്കിയായി പമ്പ് പ്രവര്‍ത്തിപ്പിച്ചുതുടങ്ങുന്നു.
 
ഇത് നിങ്ങള്‍ മനസിലാക്കാതിരിക്കാനായി അയാള്‍ നിങ്ങളോട് കുശലം ചോദിച്ചുകൊണ്ടിരിക്കാനും സാധ്യതയുണ്ട്. ഒടുവില്‍ കൃത്യം 1000 രൂപയെത്തുമ്പോള്‍ അയാള്‍ പമ്പ് ഓഫാക്കും. അപ്പോള്‍ നിങ്ങള്‍ എന്ത് കരുതും? ആദ്യം 500 രൂപയ്ക്ക് അടിച്ചു, രണ്ടാമത് 1000 രൂപയ്ക്ക് അടിച്ചു എന്നല്ലേ? എന്നാല്‍ അയാള്‍ മൊത്തം 1000 രൂപയുടെ പെട്രോള്‍ മാത്രമാണ് അടിച്ചത് എന്നതാണ് സത്യം.
 
അപ്പോള്‍ 1500 രൂപയ്ക്ക് പെട്രോള്‍ അടിക്കാന്‍ കയറിയ നിങ്ങള്‍ക്ക് 500 രൂപയുടെ നഷ്ടമുണ്ടാകുന്നു. പെട്രോളിന്‍റെ തീവിലയ്ക്കിടയിലാണ് ഈ തരത്തില്‍ പെട്രോള്‍ പമ്പുകാര്‍ നടത്തുന്ന തട്ടിപ്പുകളും. പെട്രോള്‍ പമ്പില്‍ നമ്മള്‍ ജാഗ്രതയോടെയിരുന്നില്ലെങ്കില്‍ വന്‍ നഷ്ടങ്ങള്‍ സംഭവിക്കും എന്നത് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Dance of the Hillary: വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം

വലിയ ശബ്ദത്തോടെ ഷെൽ ആക്രമണം, പിന്നാലെ നഗരം മുഴുവന്‍ ബ്ലാക്ക് ഔട്ടായി: അതിർത്തിയിൽ കുടുങ്ങിയ 'ഹാഫ്' ടീം പറയുന്നു

പാക്കിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കണ്ടെത്തി

Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ

കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം

അടുത്ത ലേഖനം
Show comments