Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെട്രോളും ഡീസലും ഇനിമുതല്‍ വീട്ടുപടിക്കൽ എത്തിക്കും; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

പെട്രോളും ഡീസലും വീട്ടുപടിക്കൽ എത്തിക്കുമെന്ന് പെട്രോളിയം- പ്രകൃതി വാതക വകുപ്പ് മന്ത്രി

പെട്രോളും ഡീസലും ഇനിമുതല്‍ വീട്ടുപടിക്കൽ എത്തിക്കും; പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി , ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (20:31 IST)
പെട്രോൾ വിലയുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രക്ഷോഭങ്ങൾ നിലനിൽക്കുന്നതിനിടെ ജനങ്ങൾക്ക് പുതിയ വാഗ്ദ്ധാനവുമായി പെട്രോളിയം- പ്രകൃതി വാതക വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോളും ഡീസലുമെല്ലാം ഐ ടി- ടെലികോം മേഖലയിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്താല്‍ ഓരോരുത്തരുടേയും വീട്ടുപടിക്കൽ എത്തിക്കുമെന്ന് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി. 
 
കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലുണ്ടായ ഇർമ, ഹാർവി ചുഴലിക്കൊടുങ്കാറ്റുകളാണ് പെട്രോൾ വിലയിലെ അസ്ഥിരതയ്ക്കും വില ഉയരാനും കാരണമായതെന്നായിരുന്നു പ്രധാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇന്ത്യയില്‍ വര്‍ധിച്ചു നില്‍ക്കുന്ന പെട്രോൾ വില ഉടൻതന്നെ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. 
 
അതേസമയം, നികുതിയിലൂടെ ലഭിക്കുന്ന വരുമാനം വിവിധ ക്ഷേമപദ്ധതികൾക്കും വികസനപ്രനർത്തനങ്ങൾക്കുമെല്ലാം ആവശ്യമായതിനാല്‍ തന്നെ ഇന്ധവിലയിൽ നികുതിയിളവ് പ്രതീക്ഷിക്കരുതെന്നും പ്രധാൻ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചി മെട്രോ: രണ്ടാം ഘട്ടത്തിനും കേന്ദ്രത്തിന്റെ സുരക്ഷാ അനുമതി