Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഇത് ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു തു​പ്പു​ന്ന​തിന് തുല്ല്യം’; കണ്ണന്താനത്തിന്റെ പ്രസ്‌താവനകളെ പൊളിച്ചടുക്കി ശി​വ​സേ​ന

‘ഇത് ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു തു​പ്പു​ന്ന​തിന് തുല്ല്യം’; കണ്ണന്താനത്തിന്റെ പ്രസ്‌താവനകളെ പൊളിച്ചടുക്കി ശി​വ​സേ​ന

‘ഇത് ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു തു​പ്പു​ന്ന​തിന് തുല്ല്യം’; കണ്ണന്താനത്തിന്റെ പ്രസ്‌താവനകളെ പൊളിച്ചടുക്കി ശി​വ​സേ​ന
മും​ബൈ , തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (18:12 IST)
ഇന്ധന വിലവർദ്ധനയെ ന്യായീകരിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനെതിരെ ശി​വ​സേ​ന.  അദ്ദേഹത്തിന്റെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സ്താ​വ​ന രാ​ജ്യ​ത്തെ പാ​വ​പ്പെ​ട്ട​വ​രെ​യും മ​ധ്യ​വ​ർ​ഗ​ക്കാ​രെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണ്. ജ​ന​ങ്ങ​ളു​ടെ മു​ഖ​ത്തു തു​പ്പു​ന്ന​ത് പോ​ലെ​യാ​ണ് മന്ത്രിയുടെ വാക്കുകളെന്നും മു​ഖ​പ​ത്ര​മാ​യ സാം​ന​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് ശി​വ​സേ​ന​ വ്യക്തമാക്കുന്നു.

ദിനം പ്രതി ഉയരുന്ന ഇ​ന്ധ​നവി​ലയെ തുടര്‍ന്നാണ് രാ​ജ്യ​ത്തെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ചെയ്യുന്നത്. എ​ൻ​ഡി​എ ഭ​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഇ​ന്ധ​ന​വി​ല ഏ​റ്റ​വും കൂ​ടു​ത​ൽ. കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​കാ​ല​ത്തു​പോ​ലും ജ​ന​ങ്ങ​ൾ ഇ​ത്ര​യ​ധി​കം അ​പ​മാ​നി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അന്ന് കോണ്‍ഗ്രസിനെതിരെ പ്രതിഷേധിച്ച രാ​ജ്നാ​ഥ് സിം​ഗും സ്മൃ​തി ഇ​റാ​നി​യും സു​ഷ​മ സ്വ​രാ​ജും ഇന്ന് ന്യാ​യീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​മാ​യി മാ​റിയെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

ഇന്ധന വിലവർദ്ധനവിലൂടെ ലഭിക്കുന്ന നികുതി ഉപയോഗിച്ച് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം, വീട്, കക്കൂസ്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പു വരുത്താനാണു ശ്രമിക്കുന്നതെന്നാണ് കണ്ണന്താനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

വാഹനമുള്ളവർ പട്ടിണി കിടക്കുന്നവല്ല. ഇവരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നത്. രാജ്യത്ത് 30ശതമാനത്തോളം പേരും ഒരു നേരം ഭക്ഷണ കഴിക്കാൻ വകയില്ലാത്തവരാണ്. രാജ്യത്ത് 67 ശതമാനം ആള്‍ക്കാര്‍ വീടും ശൗചാലയവും ഇല്ലാതെ കഴിയുമ്പോള്‍ അവര്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിനായി ഇന്ധന വിലവർദ്ധന ആവശ്യമാണെന്നും കണ്ണന്താനം പറഞ്ഞിരുന്നു.

വീട് നിര്‍മ്മിക്കുക, ദേശീയപാതകള്‍ നിര്‍മ്മിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം സര്‍ക്കാരിന് കോടിക്കണക്കിന് പണം ആവശ്യമുണ്ട്. ഈ പണം സമാഹരിക്കാനാണ് വില വര്‍ദ്ധനവുകള്‍. സര്‍ക്കാര്‍ പിരിക്കുന്ന നികുതിയെല്ലാം ജനങ്ങളിലേക്ക് എത്തുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ പെട്രോളിയം, മദ്യം ഇവ ജിഎസ്ടിക്കു കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് അല്‍ഫോണസ് കണ്ണന്താനം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശിവസേന രംഗത്ത് എത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ജിയോക്ക് പണിയാകും ? സൗജന്യ കോളുകളോടെ ഫീച്ചര്‍ ഫോണുമായി ബിഎസ്എന്‍എല്‍ !