Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗർഭിണിയുടെ മൃതദേഹം കനാലിൽ; കൊന്നത് ഭർത്താവിന്റെ കാമുകി, ഐഡിയ ഭർത്താവിന്റേത്

ഗർഭിണിയുടെ മൃതദേഹം കനാലിൽ; കൊന്നത് ഭർത്താവിന്റെ കാമുകി, ഐഡിയ ഭർത്താവിന്റേത്
, ബുധന്‍, 27 മാര്‍ച്ച് 2019 (16:07 IST)
ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനേയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽനിന്നു പുറത്തേക്കുള്ള യാത്രയ്ക്കിടെ കാണാതായ ഗർഭിണിയായ പ്രവാസി യുവതിയുടെ മൃതദേഹം കണ്ടെത്തിയത് കനാലിൽ നിന്ന്. അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഭർത്താവിനേയും കാമുകിയേയും അറസ്റ്റ് ചെയ്തത്.
 
പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിലെ ഭക്ര കനാലിൽനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഓസ്ട്രേലിയയിൽ താമസിച്ചിരുന്ന അവർ ഈ മാസം പകുതിയോടെയാണ് പഞ്ചാബിലെ വീട്ടിലെത്തിയത്. രൺവീത് കൗറിന്റെ ഭർത്താവ് ജസ്പ്രീതിന് ഓസ്ട്രേലിയയിൽ മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നു. 
 
ഇതേത്തുടർന്നു ഭാര്യയെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ജസ്പ്രീത് അവരെ നാട്ടിലേക്ക് അയച്ചത്. മാർച്ച് 14നാണു മാതാപിതാക്കളെ കാണാൻ രൺവീത് ഫിറോസ്പുരിലുള്ള സ്വന്തം വീട്ടിലെത്തിയത്. ഇവിടെയെത്തിയ രൺവീതിനെ നേരത്തേ തയ്യാറാക്കിയ പ്ലാൻ പ്രകാരം വീടിനു പുറത്തേക്ക് എത്തിക്കുന്നതിനായി ഭർത്താവ് വീഡിയോ കോൾ ചെയ്യുകയായിരുന്നു.
 
ഭാര്യയും ഭർത്താവും പരസ്പരം ഫോൺ വിളിക്കുക പതിവായിരുന്നു. ഇത്തരത്തിൽ വിഡിയോ കോൾ വിളിക്കുന്നതിനിടയ്ക്കു രൺവീത് പുറത്തേക്കു പോയെന്നും തുടർന്നാണു കാണാതായതെന്നും രൺവീത്തിന്റെ സഹോദരൻ പറഞ്ഞു. പുറത്തുപോയപ്പോൾ രൺവീത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നാണ് അനുമാനം.
 
കൊലയ്ക്കായി ജസ്പ്രീത് തന്നെയാണു കാമുകി കിരൺജിത്തിനെ പഞ്ചാബിലെ ഭാര്യയുടെ വീട്ടിലേക്ക് അയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജസ്പ്രീത്, കിരൺജിത്, സഹോദരി തിരഞ്ചീത് കൗർ, ബന്ധു സന്ദീപ് സിങ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലയ്ക്കുശേഷം നാടുവിട്ട കിരൺജിത്തിനെയും ഓസ്ട്രേലിയയിൽ കഴിയുന്ന ജസ്പ്രീതിനെയും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മറ്റു രണ്ടുപേരെയും അറസ്റ്റു ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരുത്തോടെ മിഷൻ ശക്തി, ചാരക്കണ്ണുകളെ തകർക്കുന്ന ഉപഗ്രഹവേധ മിസൈൽ