കാമുകിക്കുള്ള പ്രണയദിന സമ്മാനമായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; 15 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്‌റ്റിൽ
കാമുകിക്കുള്ള പ്രണയദിന സമ്മാനമായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു; 15 വർഷങ്ങൾക്ക് ശേഷം പ്രതി അറസ്‌റ്റിൽ
കാമുകിക്കുള്ള പ്രണയദിന സമ്മാനമായി സ്വന്തം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ യുവാവ് 15 വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. ക്രൈം ബ്രഞ്ചിന്റെ വർഷങ്ങളായുള്ള അന്വേഷണത്തിനൊടുവിലാണ് മലയാളിയായ തരുൺ നിജരാജിനെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്‌റ്റുചെയ്‌തത്.
കൊലപാതക വിവരമറിഞ്ഞ കാമുകി തനിക്ക് കൊലയാളിയുടെ കൂടെ ജീവിക്കാനാകില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് ആള്‍മാറാട്ടം നടത്തിയ പ്രതി സഹപ്രവര്‍ത്തകയെ വിവാഹം കഴിച്ച് സുഖജീവിതം നയിക്കുകയായിരുന്നു. പ്രതി പ്രമുഖ ഐ ടി കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയുമായിരുന്നു.
തൃശൂര്‍ വിയ്യൂര്‍ സ്വദേശി ഒ കെ കൃഷ്ണന്‍-യാമിനി ദമ്പതികളുടെ മകളും ബാങ്ക് ഉദ്യോഗസ്ഥയുമായ സജ്നി( 26)യെ 2003 ഫെബ്രുവരി 14നാണ് അഹമ്മദാബാദിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിനാണ് വർഷങ്ങൾക്കൊടുവിൽ തീർപ്പുവന്നിരിക്കുന്നത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്നാണ് പ്രതി എല്ലാവരെയും വിശ്വസിപ്പിച്ചത്.
പ്രതി തരുണ്‍ ജിനരാജുമായുള്ള വിവാഹ ശേഷം മൂന്നുമാസം കഴിഞ്ഞപ്പോഴാണ് സിജിനി കൊല്ലപ്പെട്ടത്. പോലീസ് അന്വേഷണം തന്നിലേക്ക് നീളുകയാണെന്ന് മനസ്സിലാക്കിയ പ്രതി പഴുതുകളെല്ലാമടച്ച് ഒളിവിൽ പോകുകയായിരുന്നു. കോളേജില്‍ തന്റെ ജൂനിയറായി പഠിച്ചിരുന്ന പ്രവീണ്‍ ഭാട്ടലെ എന്ന യുവാവിന്റെ വിദ്യാഭ്യാസ രേഖകളുടെ പകര്‍പ്പ് കൈവശപ്പെടുത്തി, വ്യാജരേഖ ചമച്ച് 14 വര്‍ഷത്തോളം ബംഗളൂരുവില്‍ ജീവിക്കുകയായിരുന്നു ഇയാൾ.
പ്രവീണ്‍ ഭാട്ടലെ എന്ന പേരില്‍ മറ്റൊരു യുവതിയെ വിവാഹം കഴിച്ച് അതില്‍ രണ്ട് കുട്ടികളുമുണ്ട്. രണ്ടാമത്തെ ഭാര്യയ്ക്ക് ഇയാളുടെ ചരിത്രം ഒന്നും അറിയില്ല. അപകടത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും മരിച്ച് പോയെന്നായിരുന്നു ഇയാള്‍ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നത്.