Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കുരുന്നിന്റെ മുഖം കണ്ടിട്ട് എങ്ങനെ കഴിഞ്ഞു ജസീലയ്ക്ക് അവളെ ഇല്ലാതാക്കാൻ?

പൊലീസിന് മുന്നിലും കരഞ്ഞ് കാണിച്ച് ജസീല, നുണപരിശോധനയെന്ന് കേട്ടതും വീണു

ഈ കുരുന്നിന്റെ മുഖം കണ്ടിട്ട് എങ്ങനെ കഴിഞ്ഞു ജസീലയ്ക്ക് അവളെ ഇല്ലാതാക്കാൻ?
, വ്യാഴം, 25 ഒക്‌ടോബര്‍ 2018 (11:37 IST)
ഏഴ് മാസം പ്രായമുള്ള, തൊട്ടിലില്‍ കി‌ടത്തിയിരുന്ന കു‌ഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യ ജസീല(26)യെ പൊലീസ് അറസ്‌റ്റു ചെയ്‌ത വാർത്ത ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. 
 
മുഹമ്മദലിയുടെയും ഷെമീനയുടെയും മകളായ ഫാത്തിമയെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ജസീലയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോഴുണ്ടാകുന്ന വേദന ശരിക്കും അറിയുന്ന സ്ത്രീ തന്നെ ഇത് ചെയ്യുമ്പോള്‍ ഇവരപ്പോലുളളവരെ ഏത് മനുഷ്യ കുലത്തിലേക്ക് നാം ചേർത്തു നിര്‍ത്തണമെന്ന് ചിലർ ചോദിക്കുന്നു.
 
ഈ കുരുന്നിന്റെ മുഖം കണ്ടിട്ട് എങ്ങനെ അവള്‍ക്ക് അതിന് കഴിഞ്ഞുവെന്നും ചോദിക്കുന്നവരുണ്ട്. മാതാവിനോടുള്ള വിദ്വേഷമാണു കുഞ്ഞിനെ കിണറ്റിലെറിയാന്‍ തോന്നിയത് എന്നാണ് ജസീല പൊലീസിന് മൊഴി നൽകിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി ടി വി ദിനകരപക്ഷത്തിന് തിരിച്ചടി; സ്‌പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവെച്ചു, 18 എം എൽ എമാർ അയോഗ്യർ