Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദിയും ബിജെപിയും ജയിച്ചു, ഇനി എന്തുമാകാം; ബീഫിന്റെ പേരില്‍ മുസ്ലിം കുടുംബത്തെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

muslim family
ഭോപ്പാല്‍ , ശനി, 25 മെയ് 2019 (12:46 IST)
നരേന്ദ്ര മോദി അധികാരത്തില്‍ തുടരുമെന്ന് വ്യക്തമായതിന് പിന്നാലെ ആക്രമണം തുടര്‍ന്ന്  ഗോരക്ഷകര്‍. മധ്യപ്രദേശിയെ സിയോണിയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സ തേടി.

ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നംഗ കുടുംബത്തിന്റെ കൈയില്‍ ഗോമാംസമുണ്ടെന്നാരോപിച്ച് ഗോരക്ഷകര്‍ ഓട്ടോ തടഞ്ഞു നിര്‍ത്തിയാണ് മര്‍ദ്ദിച്ചത്. വലിയ വടികള്‍ ഉപയോഗിച്ച് സ്‌ത്രീകളെയടക്കം ക്രൂരമായി മര്‍ദ്ദിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ റോഡിലൂടെ വലിച്ചിഴച്ച് റോഡിന് സമീപമുള്ള മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദനം തുടര്‍ന്നു.

അവശരായ കുടുംബത്തെ നിര്‍ബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു. അക്രമികള്‍ മര്‍ദ്ദനത്തിന്റെ രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു.

പുറത്തുവന്ന ദൃശ്യങ്ങളില്‍ ഇവര്‍ മര്‍ദ്ദിക്കുന്നതും ജയ് ശ്രീറാം വിളിപ്പിക്കുന്നതും വ്യക്തമാകുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നന്ദി ടീച്ചർ'; ദീപാ നിശാന്തിനെ ട്രോളി രമ്യ ഹരിദാസ്