കഞ്ചാവ് ലഹരിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ

പ്രണയിച്ചു വിവാഹിതരായവരാണ് ഇരുവരും.

ശനി, 31 ഓഗസ്റ്റ് 2019 (13:07 IST)
കഞ്ചാവ് ലഹരിയിൽ ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. വ്യാഴാഴ്ച രാത്രി 11.30നു റാന്നി ശാന്തിപുരം കാവുങ്കൽപടിയിലായിരുന്നു സംഭവം. 19 വയസ്സുകാരിയാണ് മരിച്ച ഭാര്യ അശ്വതി. പ്രണയിച്ചു വിവാഹിതരായവരാണ് ഇരുവരും. 
 
ലഹരിക്ക് അടിമയായ സുബിൻ രാത്രി അശ്വതിയുമായി വഴക്കുണ്ടാക്കി. തുടർന്ന് ഉപദ്രവിക്കുകയും പലതവണ ഭിത്തിയിൽ തല ഇടിപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന വിറകുകമ്പ് കൊണ്ട് തലയിൽ അടിച്ചു. ബോധം നഷ്ടപ്പെട്ട അശ്വതിയെ നാട്ടുകാരും പൊലീസുകാരും ചേർന്ന് ആശുപ്ത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചയോടെ അശ്വതി മരിക്കുകയായിരുന്നു. സംഭവത്തിൽ കറുകച്ചാൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പാലായില്‍ നിഷ തന്നെയെന്ന് ജോസ് കെ മാണി; ‘രണ്ടില’ തരില്ലെന്ന് ജോസഫ് - തര്‍ക്കം മുറുകുന്നു