Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്ര പറമ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ; ഞെട്ടലിൽ ഭാരവാഹികൾ

കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തൊഴിളാകികൾ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു.

ക്ഷേത്ര പറമ്പിൽ തഴച്ച് വളർന്ന് കഞ്ചാവ് ചെടികൾ; ഞെട്ടലിൽ ഭാരവാഹികൾ
, ശനി, 31 ഓഗസ്റ്റ് 2019 (08:08 IST)
പാറമേക്കാവ് ക്ഷേത്ര പറമ്പിൽ നിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ക്ഷേത്രത്തിന്റെ ആനയെ കെട്ടുന്ന സ്ഥലത്ത് പാതയോരത്തോട് ചേർന്നുള്ള ഭാഗത്താണ് ഇവ കണ്ടെത്തിയത്. ഒന്നര ആൾ പൊക്കത്തിലുള്ള ചെടികൾ പൊന്തക്കാടിനുള്ളിൽ തഴച്ചുവളരുകയായിരുന്നു. 
 
കാടുവെട്ടി തെളിക്കുന്നതിനിടെ സംശയം തൊഴിളാകികൾ പാറമേക്കാവ് ക്ഷേത്ര അധികൃതരോട് ഇക്കാര്യം പറയുകയായിരുന്നു. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ എക്‌സൈസ് വകുപ്പിനെ വിവരം അറിയിച്ചു. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് അന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ വന്ന് പരിശോധിച്ച് ചെടി കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു. 
 
കഞ്ചാവ് നട്ടുവളർത്തിയതായി തോന്നുന്നില്ലെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി. കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നും വളർന്നതാവാനുള്ള സാധ്യതയാണ് സംഘം വിലയിരുത്തുന്നത്. പറിച്ചെടുത്ത ചെടികൾ പിന്നീട് നശിപ്പിച്ചു. സംഭവത്തിൽ കേസെടുക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുറിയില്‍ പൂട്ടിയിട്ട് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; പരാതിയില്‍ ഹണി ട്രാപ്പ് സംഘത്തിലെ ആറ് യുവതികള്‍ അറസ്‌റ്റില്‍