Webdunia - Bharat's app for daily news and videos

Install App

മണിക്കൂറുകളോളം ഫോണില്‍ സംസാരം; ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം;ഭര്‍ത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

മണിക്കൂറുകളോളം ഭാര്യ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളില്‍ സംശയം ജനിച്ചത്.

റെയ്‌നാ തോമസ്
ഞായര്‍, 16 ഫെബ്രുവരി 2020 (11:58 IST)
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ഭാര്യയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. പ്രദീപ് കദമാണ് ക്രൂര കൃത്യം നടത്തിയത്. 35കാരിയായ അഞ്ജന കദം ആണ് മരിച്ചത്. കിഴക്കന്‍ മുംബൈയിലെ ഖട്‌കോപറിലുള്ള ഭട്ട്‌വാടിയിലാണ് സംഭവം.
 
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രദീപ് സംശയിച്ചിരുന്നു. മണിക്കൂറുകളോളം ഭാര്യ ഫോണില്‍ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളില്‍ സംശയം ജനിച്ചത്.
 
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഇയാള്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അഞ്ജനയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്ബോള്‍ ഇവരുടെ രണ്ട് ആണ്‍കുട്ടികളും അടുത്തുണ്ടായിരുന്നു. പരുക്കേറ്റ അഞ്ജനയെ കുട്ടികള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
ബുധനാഴ്ച രാത്രിയും ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്രദീപ് ഖട്‌കോപര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

അടുത്ത ലേഖനം
Show comments