പ്രണയം എതിർത്തു; വനിതാ പൊലീസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

ചിപ്പി പീലിപ്പോസ്

ഞായര്‍, 16 ഫെബ്രുവരി 2020 (11:39 IST)
പ്രണയബന്ധത്തിന് എതിരു നിന്നതോടെ അമ്മയെ കൊന്ന് മകളും കാമുകനും. ഗാസിയാബാദിനെ ബ്രിജ് വിഹാര്‍ കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വനിതാ പൊലീസുകാരിയാണ് കൊല്ലപ്പെട്ട സ്ത്രീ. ഇവരുടെ പ്രായപൂർത്തിയാകാത്ത മകളും കാമുകനുമാണ് കൊലപാതകം നടത്തിയത്. 
 
ഇവരുടെ പ്രണയബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അമ്മയെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സ്ട്രിംഗ് ഉപയോഗിച്ചാണ് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ബീഹാറില്‍ നിന്ന് മരിച്ച കോണ്‍സ്റ്റബിളിന്റെ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ബോധരഹിതയായി ഭാര്യയെ കണ്ടത്. 
 
തുടര്‍ന്ന് സംഭവം പൊലീസിനെ അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുള്ളില്‍ മരണം സംഭവിച്ചിരുന്നു. കൊലപാതകം നടത്തിയ മകളെയും കാമുകനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊറോണ: ചൈനയിൽ മരണം 1600 കടന്നു; ആശങ്ക അറിയിച്ച് ലോക ആരോഗ്യ സംഘടന