Webdunia - Bharat's app for daily news and videos

Install App

ആവശ്യം അംഗീകരിച്ചില്ല; ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം ഛേദിച്ചു - യുവതി ഗുരുതരാവസ്ഥയില്‍

ആവശ്യം അംഗീകരിച്ചില്ല; ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം ഛേദിച്ചു - യുവതി ഗുരുതരാവസ്ഥയില്‍

Webdunia
വ്യാഴം, 22 മാര്‍ച്ച് 2018 (16:09 IST)
സ്വര്‍ണ കമ്മലിന്റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം മുറിച്ചു. പാകിസ്ഥാനിലെ ദേര ഗാസി ഖാന്‍ മേഖലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു.

കുട്ടികളില്ലാതിരുന്ന യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്ക് പതിവായിരുന്നു. കുട്ടി ജനിക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് രൂക്ഷമായിരുന്നു. സംഭവ ദിവസം ഭാര്യയുടെ സ്വര്‍ണ കമ്മല്‍ ഇയാള്‍ ആവശ്യപ്പെട്ടു. സ്വര്‍ണം നല്‍കാന്‍ ഒരുക്കമല്ലെന്ന് യുവതി വ്യക്തമാക്കിയതോടെയാണ് ക്രൂരമായ സംഭവമുണ്ടായത്.

മുറിയില്‍ പൂട്ടിയിട്ട ശേഷം യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് ഭര്‍ത്താവ് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. യുവതിയുടെ നിലവിളി ശക്തമായതോടെ ബന്ധുക്കള്‍ വീട്ടില്‍ എത്തി മുറി തുറന്നപ്പോഴാണ് സംഭവം വ്യക്തമായത്. പരുക്കേറ്റ യുവതിയെ അവരുടെ പിതാവും അമ്മാവനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അയോധ്യയില്‍ എല്ലാ മാംസ- മദ്യശാലകളും അടച്ചുപൂട്ടാന്‍ തീരുമാനം

അടുത്ത ലേഖനം