Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭൂമിയിടപാട് കേസ്; എഫ് ഐ ആര്‍ റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീം‌കോടതിയില്‍ ഹര്‍ജി

സഭയുടെ ഭൂമി ഇടപാടില്‍ നിര്‍ണായക നീക്കവുമായി ഹര്‍ജി

ഭൂമിയിടപാട് കേസ്; എഫ് ഐ ആര്‍ റദ്ദ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീം‌കോടതിയില്‍ ഹര്‍ജി
, വ്യാഴം, 22 മാര്‍ച്ച് 2018 (10:14 IST)
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ സുപ്രിം‌കോടതിയില്‍ ഹര്‍ജി. അങ്കമാലി സ്വദേശിയും അവിശ്വാസിയുമായ മാര്‍ട്ടിന്‍ പയ്യപ്പിള്ളില്‍ ആണ് ഹര്‍ജിക്കാരന്.
 
സ്ഥലം വില്‍പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിനെതിരായ എഫ് ഐ ആര്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ക്രൈസ്തവരായ ജഡ്ജിമാര്‍ കേസ് പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
 
മാര്‍. ജോര്‍ജ് ആലഞ്ചേരി, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍,ഫാ.ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിങ്ങനെ നാലുപേരാണ് കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ഇതില്‍ സാജു വര്‍ഗീസിനെതിരായ എഫ് ഐ ആര്‍ റദ്ദ് ചെയ്യണമെന്നായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടിമാര്‍ വേശ്യകളാണെന്ന് നിമ്മാതാവിന്റെ ഭാര്യ