4000 രൂപയുടെ ബില്ലടയ്ക്കാനായില്ല, അലിഗഡിൽ രോഗിയെ ആശുപത്രി ജീവനക്കാർ അടിച്ചുകൊന്നു

വെള്ളി, 3 ജൂലൈ 2020 (12:49 IST)
അലിഗഡ്: 4000 രൂപ ബില്ലടയ്ക്കാൻ സധിയ്ക്കാത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ മർദ്ദിച്ച രോഗി മരിച്ചു. അലിഗഡ് ജില്ലയിലെ ഇഗ്ലാസ് ഗ്രാമവാസിയായ സുല്‍ത്താന്‍ ഖാന്‍ (44) ആണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുല്‍ത്താന്‍ ഖാന്‍ വ്യാഴാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയിരുന്നു. എന്നാൽ ബില്ലടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായി.
 
ആശുപത്രിയിൽനിന്നും മടങ്ങും വഴി ആശുപത്രി ജീവനക്കാർ വന്ന് ആക്രമിക്കുകയായിരുന്നു എന്ന് സുൽത്താൻ ഖാന്റെ കുടുംബം പൊലിസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി അലിഗഡ് എസ് പി അഭിഷേക് പറഞ്ഞു. എന്നാല്‍, ആശുപത്രി അധികൃതര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്ത്യൻ നിർമിത വാക്‌സിൻ ഒന്നരമാസത്തിനകം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ഐ‌സിഎംആർ