ബന്ധം വേർപ്പെട്ടതോടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടും എന്ന് ഭീഷണി, ഇന്ത്യക്കാരൻ ദുബായിൽ പിടിയിൽ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (15:04 IST)
ബന്ധം ഉപേക്ഷിച്ചതിന്റെ പേരിൽ യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യക്കാരൻ പിടിയിൽ. 23 വയസുള്ള യുവാവാണ് പൊലീസിന്റെ പിടിയിലായത്. കേസിപ്പോൾ ദുബായ് കോടതിയുടെ പരിഗണനയിലാണ്. യുവാവ് 25 വയസുള്ള വീട്ടുജോലിക്കാരിയായ ഇന്ത്യൻ യുവതിയുമായി ബന്ധത്തിലായിരുന്നു. എന്നാൽ പിന്നീട് യുവതി ബന്ധത്തിൽ നിന്നും പിൻമാറി.
 
അടുത്തിടെ ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ബന്ധത്തിലായിരുന്ന സമയത്ത് പകർത്തിയ സ്വകര്യ ചിത്രങ്ങളും ദൃശ്യങ്ങളും തന്റെ പക്കൽ ഉണ്ടെന്നും ഇത് പുറത്തുവിടാതിരിക്കണം എങ്കിൽ പഴയതുപോലെ വീണ്ടും ബന്ധം തുടരണം എന്നും യുവാവ് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വലിയ വഴക്കുണ്ടാവുകയും ചെയ്തു.
 
ഇതോടെ യുവതി പൊലീസിൽ സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. യുവാവും താനുമായി വലിയ അടുപ്പത്തിലായിരുന്നു. യുവാവിന്റെ താമസസ്ഥലത്ത് വച്ച് പല തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ യുവാവ് പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഇപ്പോൾ യുവാവ് ഭീഷണിപ്പെടുത്തുകയാണ്. യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
 
അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു, ഇരുവരും തമ്മിൽ ബന്ധത്തിലായിരുന്നു എന്നും യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. സ്ത്രീയെ ഭീഷണിപ്പെടുത്തി എന്ന കുറ്റമാണ് യുവാവിനെതിരെ നിലവിൽ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്വന്തം പിതാവിനെ വിവാഹം കഴിക്കാൻ വിധിക്കപ്പെട്ട പെൺകുട്ടികൾ, അച്ഛന്റെ ഭാര്യയാകുന്ന മക്കൾ !