പ്രണയിച്ചതിന് പെൺകുട്ടിയെ അർദ്ധനഗ്നയാക്കി മർദ്ദിച്ചു, തെരുവിലൂടെ നടത്തിച്ചു; വീഡിയോ വൈറൽ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (11:35 IST)
പ്രണയിച്ചതിനു പെൺകുട്ടിയെ അർദ്ധനഗ്നയാക്കി മർദ്ദിച്ച് റോഡിലൂടെ നടത്തിച്ചു. പ്രദേശിലെ അലിരാജ്പൂരിലാണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് പത്തൊൻ‌പതുകാരിയായ പെൺകുട്ടിയെ നാട്ടുകൂട്ടം മർദ്ദിച്ചതും നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചതും.
 
ആദിവാസി സമുദായത്തില്‍പ്പെട്ട യുവതിയെയാണ് സ്വസമുദായത്തില്‍പ്പെട്ടവര്‍ മര്‍ദ്ദിച്ചത്. മറ്റൊരു ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന്‍റെ പേരിലാണ് ഈ ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകം അറിയുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. 
 
ഗ്രാമത്തിലെ റോഡിലൂടെ അര്‍ധനഗ്നയാക്കി, വടികളുപയോഗിച്ച് മര്‍ദ്ദിച്ചാണ് യുവതിയെ നടത്തിയത്. തന്നോട് കരുണ കാട്ടണമെന്ന് പെണ്‍കുട്ടി അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, ഇതുവരെ പെൺകുട്ടിയോ കുടുംബക്കാരോ പരാതി നൽകിയിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കാശ്‌മീരിലെ കാഴ്ച പോയ യുവാവ്; കശ്മീരിയാണെന്ന് തെറ്റിദ്ധരിച്ച് പോൺ താരത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് മുൻ പാക് ഹൈക്കമ്മീഷണർ