‘ഭാര്യയെ കൊല്ലണം, വാടകക്കൊലയാളികള്‍‘; ജെസിക്കയെ കൊന്ന് സ്വവര്‍ഗപങ്കാളിയെ സ്വന്തമാക്കാന്‍ മിതേഷ് നടത്തിയത് വന്‍ ആസൂത്രണം
‘ഭാര്യയെ കൊല്ലണം, വാടകക്കൊലയാളികള്‍‘; ജെസിക്കയെ കൊന്ന് സ്വവര്‍ഗപങ്കാളിയെ സ്വന്തമാക്കാന്‍ മിതേഷ് നടത്തിയത് വന്‍ ആസൂത്രണം
ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി. ഫാര്‍മസിസ്‌റ്റ് ജെസിക്ക (34) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് മിതേഷ് പട്ടേല്‍(37) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഇന്‍സുലിൻ അമിതമായി കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ ബോധ്യപ്പെടുത്തി.
പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷനല്‍കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്.
ജെസിക്കയുടെ കൊലയ്‌ക്ക് കാരണമായ സംഭവങ്ങള്‍ ഇങ്ങനെ:-
മാഞ്ചസ്റ്ററില്‍ പഠനത്തിനിടെയാണ് മിതേഷും ജെസിക്കയും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. ഇംഗ്ലണ്ടിലെ മിഡില്‍സ്‌ബോറോയിലെ വീട്ടില്‍ താമസിച്ചിരുന്ന ഇരുവരും വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു.
സ്വവര്‍ഗാനുരാഗികളുടെ സൈറ്റായ ‘ഗ്രിന്‍ഡറി’ലൂടെയാണ് മിതേഷ്, ഡോ. അമിത് പട്ടേല്‍ എന്ന സുഹൃത്തിനെ കണ്ടെത്തി. പ്രിന്‍സ് എന്ന പേരിലാണ് ഇയാള്‍ സ്വവര്‍ഗാനുരാഗികളെ കണ്ടെത്തിയിരുന്നത്.
പട്ടേലുമായുള്ള ബന്ധം ശക്തമായതോടെ ജെസിക്കയെ ഒഴിവാക്കാനുള്ള ആലോചന മിതേഷ് നടത്തി. ജെസീക്കയെ സംശയമില്ലാത്ത രീതിയില്‍ കൊല്ലണമെന്നും ഇതോടെ 2 മില്ല്യണ്‍ പൗണ്ട് വരുന്ന ഇന്‍ഷുറന്‍സ് തുക
ലഭ്യമാകുമെന്നും പട്ടേല്‍ അറിയിച്ചതോടെ കൊല്ലാനുള്ള പദ്ധതികള്‍ മിതേഷ് ആരംഭിച്ചു.
ജെസീക്കയെ എങ്ങനെ കൊല്ലാമെന്ന് മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞത് കേസില്‍ നിര്‍ണായകമായി. ഇന്‍സുലിന്‍ അമിതഡോസ്, ഭാര്യയെ കൊല്ലാനുള്ള വഴികള്‍, ഭാര്യയെ കൊല്ലണം, യുകെയിലെ വാടകക്കൊലയാളികള്‍ എന്നീ നിരവധി കാര്യങ്ങളില്‍ ഇയാള്‍ നെറ്റിലൂടെ അന്വേഷിച്ചു.
തുടര്‍ന്നാണ് ഇന്‍സുലിൻ അമിതമായി കുത്തിവച്ച് കൊല്ലാനുള്ള തീരുമാനത്തിലേക്ക് എത്തി. ‘അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു’വെന്ന് മിതേഷ് 2015 ജൂലൈയില്‍ പട്ടേലിനോട് പറയുകയും ചെയ്‌തു. പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഇയാള്‍ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു.
ഈ വർഷം മേയ് 14 ന് മിഡില്‍സ്ബറോയിലെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ജെസീക്കയെ മിതേഷ് കൊലപ്പെടുത്തി. വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസിന് മൊഴിയും നല്‍കി. ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കി സുഹൃത്ത് അമിത് പട്ടേലിനോടൊപ്പം ഓസ്‌ട്രേലിയയില്‍ പോയി ജീവിക്കാനായിരുന്നു മിതേഷിന്റെ പദ്ധതി.
എന്നാല്‍, വിശദമായ അന്വേഷണം നടത്തിയ പൊലീസ് മിതേഷിന്റെ ആസൂത്രണങ്ങള്‍ കണ്ടെത്തുകയായിരുന്നു.