Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കവിത നല്‍കിയത് ശ്രീചിത്രന്‍, സ്വന്തം വരികളെന്നു പറഞ്ഞു വിശ്വസിപ്പിച്ചു’; കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്ന് ദീപാ നിശാന്ത്

തൃശൂർ , ബുധന്‍, 5 ഡിസം‌ബര്‍ 2018 (12:45 IST)
കവിതാ വിവാദത്തിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി തൃശൂർ കേരള വർമ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്ത്.

യുവകവി എസ് കലേഷിന്റെ കവിത തനിക്കു നൽകിയത് എംജെ ശ്രീചിത്രനാണ്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷമാണ് തനിക്ക് കവിത കൈമാറിയത്. താൻ കുറേക്കൂടി ജാഗ്രത കാട്ടേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ കലേഷിനോട് മാപ്പ് പറയുന്നുവെന്നും ദീപാ വ്യക്തമാക്കി.

വിവാദമുണ്ടായപ്പോൾ കലേഷാണ് തന്റെ കവിത മോഷ്‌ടിച്ചതെന്നാണ് ശ്രീചിത്രൻ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പറ്റിയത് വലിയ പിഴവാണ്. അധ്യാപിക, എഴുത്തുകാരി എന്നീ നിലകളിൽ താൻ കുറേക്കൂടി ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്നും ദീപാ നിശാന്ത് പറഞ്ഞു.

ഈ വിവാദത്തോടെ നൈതികതയെ കുറിച്ച് വിദ്യാർഥികളോട് സംസാരിക്കാൻ യോഗ്യതയില്ലാതായി. നടന്ന കാര്യങ്ങളില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും ദീപാ വ്യക്തമാക്കി.

എഴുത്തുകാരിയെന്ന നിലയിൽ അറിയപ്പെടാനല്ല താൻ കവിത പ്രസിദ്ധീകരിച്ചത്. പറ്റിയത് വലിയ പിഴവാണ്. ഇക്കാര്യത്തിൽ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്നും ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദീപാ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തന്റെ തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്ന് ആരോപണ വിധേയനായ ശ്രീചിത്രൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവാദങ്ങൾക്കോ പരസ്യ പ്രതികരണങ്ങൾക്കോ താൻ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആനക്കൊമ്പ് വിഷയം; പണികിട്ടുന്നത് മോഹൻലാലിന് മാത്രമോ?