ഒരേ സൂചികൊണ്ട് എല്ലാ രോഗികളെയും കുത്തിവെച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ ഗുരുതരാവസ്ഥയില്‍ - നഴ്‌സുമാരുടെ പിഴവെന്ന് ആശുപത്രി
ഒരേ സൂചികൊണ്ട് എല്ലാ രോഗികളെയും കുത്തിവെച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ ഗുരുതരാവസ്ഥയില്‍ - നഴ്‌സുമാരുടെ പിഴവെന്ന് ആശുപത്രി
ഉപയോഗിച്ച സൂചി കൊണ്ട് വീണ്ടും കുത്തിവെച്ചതു മൂലം ഒരാള്‍ മരിച്ചു. 25 പേര്‍ ഗുരുതരാവസ്ഥയിലാണ്. മധ്യപ്രദേശിലെ ധാതിയ ജില്ലാ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം.
ഒരു സൂചി ഉപയോഗിച്ച് നിരവധി രോഗികളെ കുത്തിവച്ചതാണ് അപകടത്തിനു കാരണം. നഴ്‌സുമാരുടെ ശ്രദ്ധക്കുറവാണ് ഇതിനു കാരണമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ വ്യക്തമാക്കി.
ആശുപത്രി അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലും അപകടത്തിന് കാരണം നഴ്‌സുമാരുടെ പിഴവാണ്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു.
മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
അതേസമയം, ഉപയോഗിച്ച സൂചി നശിപ്പിച്ചു കളയാതെ വെള്ളത്തില്‍ കഴുകിയെടുത്ത് വീണ്ടും ഉപയോഗിച്ചതാണ് അപകടകാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.