Webdunia - Bharat's app for daily news and videos

Install App

വസ്‌ത്രം വാങ്ങി നല്‍കിയില്ല; ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (16:38 IST)
പുതിയ വസ്‌ത്രം വാങ്ങിനല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് മുത്തലാഖ്  ചൊല്ലിയതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ അമ്രോഹയിലാണ് സംഭവം.

മുര്‍ഷിദ എന്ന പെണ്‍കുട്ടിയെയാണ് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിന്റെ നടപടി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി നടപടി സ്വീകരിക്കണമെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

“യുവതിയുടെ ഭര്‍ത്താവ് കൊലപാതകക്കേസില്‍ ജയിലിലാണ്. ബക്രീദ് ആഘോഷങ്ങള്‍ക്ക് മുമ്പായി ജയിലില്‍ എത്തി ഭര്‍ത്താവിനെ കണ്ടിരുന്നു. സമ്മാനമായി കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കണമെന്ന് ഭര്‍ത്താവ് പറഞ്ഞു. പണം തികയാതിരുന്നതിനാല്‍ വസ്‌ത്രങ്ങളെല്ലാം വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല”.

“ജയിലിലെത്തി വീണ്ടും ഭര്‍ത്താ‍വിനെ കണ്ടപ്പോള്‍ ആവശ്യപ്പെട്ട വസ്‌ത്രങ്ങള്‍ അദ്ദേഹം ചോദിച്ചു. വസ്‌ത്രം വാങ്ങാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞതോടെ പരസ്‌പരം വഴക്കുണ്ടായി. തുടര്‍ന്ന് അദ്ദേഹം ജയിലില്‍ വെച്ച് മുത്തലാഖ് ചെല്ലുക ആയിരുന്നു” - എന്നും മൂര്‍ഷിദ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments