Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

'ചീത്തവിളിക്കില്ല, അടുക്കളയിൽ സഹായിക്കും, ഈ സ്നേഹം താങ്ങാനാവില്ല'; വിവാഹമോചനം തേടി ഭാര്യ കോടതിയിൽ

ഭര്‍ത്താവിന്റെ അമിത സ്‌നേഹത്തില്‍ വീര്‍പ്പുമുട്ടി വിവാഹമോചനം തേടി യുവതി.

UAE
, ഞായര്‍, 25 ഓഗസ്റ്റ് 2019 (15:22 IST)
ഭര്‍ത്താവിന്റെ അമിത സ്‌നേഹത്തില്‍ വീര്‍പ്പുമുട്ടി വിവാഹമോചനം തേടി യുവതി. യുഎഇയിലാണ് സംഭവം. ഫുജൈറയിലെ ശരീഅ കോടതിയില്‍ യുവതി ഹര്‍ജി ഫയല്‍ ചെയ്തതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷം നീണ്ട വിവാഹബന്ധത്തില്‍ താനുമായി ഒന്ന് അടികൂടുകയോ ദേഷ്യപ്പെടുകയോ പോലും ഭര്‍ത്താവ് ചെയ്തിട്ടില്ല എന്നും തര്‍ക്കമുണ്ടാവാന്‍ താന്‍ കാത്തിരിഈ സനേഹം താങ്ങാനാവില്ല അമിത പരിഗണന കാണിച്ച ഭര്‍ത്താവിനെതിരെ വിവാഹമോചനം ആവശ്യപ്പെട്ട് യുവതിക്കുകയാണെന്നും എന്നാല്‍ ഭര്‍ത്താവിന്റെ അമിത സ്‌നേഹം കാരണം അതിനൊരു അവസരം ലഭിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
 
അദ്ദേഹം എല്ലാം പൊറുക്കുകയും തന്നെ സമ്മാനങ്ങള്‍ കൊണ്ട് മൂടുകയാണെന്നും യുവതി പറയുന്നു. വിവാഹ ശേഷം എല്ലാ ജോലികളും ചെയ്യുന്നത് ഭര്‍ത്താവാണ്. തന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ വീട് വൃത്തിയാക്കാന്‍ വരെ സഹായിക്കുന്ന ഭര്‍ത്താവ് പലപ്പോഴും പാചക ജോലി വരെ ചെയ്യുകയാണെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നത്.
 
‘തനിക്ക് വേണ്ടത് യഥാര്‍ത്ഥ ചര്‍ച്ചകളാണ്, ഒരു വാദപ്രതിവാദമെങ്കിലുമാണ്, ഇങ്ങനെ ചിട്ടയായ രീതിയിലുള്ള ജീവിതം ഞാനാഗ്രഹിക്കുന്നില്ല’; എന്നാണ് യുവതി പറയുന്നത്.
 
അതെ സമയം ഹര്‍ജിക്ക് മറുപടിയുമായി ഭര്‍ത്താവും രംഗത്തുവന്നു. ‘എല്ലാവരും എന്നോട് അവളെ നിരാശപ്പെടുത്താനും അവളുടെ ആവശ്യങ്ങള്‍ നിരസിക്കാനും ആവശ്യപ്പെട്ടു. പക്ഷെ ഞാനതൊന്നും ചെവികൊണ്ടില്ല, എനിക്ക് ഒരു നല്ല ഭര്‍ത്താവായി ജീവിക്കാനാണ് താത്പര്യം’; ഇങ്ങനെയായിരുന്നു ഭര്‍ത്താവിന്റെ മറുപടി.
 
ഭര്‍ത്താവിന്റെ ശരീര ഭാരത്തെക്കുറിച്ച് ഒരിക്കല്‍ യുവതി പരാതി പറഞ്ഞിരുന്നു എന്നും അതിന് പരിഹാരമായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയും കഠിന വ്യായാമത്തില്‍ ഏര്‍പ്പെട്ടതായും ഭര്‍ത്താവ് പറഞ്ഞു. ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു വിവാഹത്തിന്റെ അന്ത്യം വിധിക്കരുതെന്നും തെറ്റുകളില്‍ നിന്നാണ് പാഠം പഠിക്കുന്നതെന്നും അതിനാല്‍ തന്നെ കേസ് പിന്‍വലിക്കണമെന്നും ഭര്‍ത്താവ് കോടതിയോട് ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വത്ത് സഹോദരിക്ക് നൽകിയെന്ന് തെറ്റിദ്ധരിച്ചു; അമ്മയെ മകൻ വെട്ടിക്കൊന്നു