Select Your Language

Notifications

webdunia
webdunia
webdunia
webdunia

ച്യൂയിംങ് ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

chewing gum
ലഖ്‌നൗ , ബുധന്‍, 21 ഓഗസ്റ്റ് 2019 (17:09 IST)
നല്‍കിയ ച്യൂയിംങ് ഗം വാങ്ങാന്‍ വിസമ്മതിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ്.
ലഖ്‌നൗവില്‍ തിങ്കളാഴ്‌ചയായിരുന്നു സംഭവം. സയീദ് റഷീദ് എന്നയാള്‍ക്കെതിരെയാണ് മുത്തലാഖ് നിരോധന നിയമത്തന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.

കോടതി പരിസരത്ത് വെച്ചാണ് ഭാര്യ സിമ്മിയെ (30) റഷീദ് മുത്തലാഖ് ചൊല്ലിയത്. 2004ല്‍ വിവാഹിതരായ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. അടുത്തിടെ സ്‌ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സിമ്മി ഒരു പരാതി നല്‍കിയിരുന്നു.

ഈ കേസില്‍ കോടതി വാദം കേള്‍ക്കുന്ന ദിവസമാണ് റഷീദ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ റഷീദ് ച്യൂയിങ്ഗവുമായി സിമ്മിയുടെ അടുത്തെത്തി. എന്നാല്‍ ച്യൂയിംങ് ഗം കഴിക്കാന്‍ ഇവര്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്ന് റഷീദ് ഭാര്യയുമായി വഴക്കിടുകയും  അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നു. മുത്തലാഖ് ചൊല്ലിയതോടെ റഷീദിനെതിരെ അടുത്ത കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാറ്റിൽ പറന്നുവീണത് ഡസൻ കണക്കിന് മെത്തകൾ, വീഡിയോ വൈറൽ !