ജിബിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ വെറുതെ കാറിൽ അനുഗമിച്ചു, അയൽക്കാരൻ പ്രതിയായത് ഇങ്ങനെ !

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (14:13 IST)
ക്രൂരമായാണ് ജിബിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന് ലഭിച്ച മൊഴികളിൽനിന്നും ഇപ്പോൾ പുറത്തുവരുന്നത്. 13 പേർ ചേർന്നാണ് ജിബിനെ മണിക്കൂറുകളോളം കെട്ടിയിട്ട് മർദ്ദിച്ചത്. ദയവ് ചെയ്ത് തന്നെ ആശുപത്രിയിൽ കൊണ്ട്പോകൂ എന്ന് പ്രതികളൊടെ ജിബിൻ കരഞ്ഞപേക്ഷിച്ചിരുന്നു. ഇതായിരുന്നു ജിബിന്റെ അവസാനത്തെ വാക്കുകൾ.
 
ജിബിൻ മരിച്ചു എന്നുറപ്പായതോടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് അപകടമാണെന്ന് വരുത്തി തീർക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഇതിനായി വീടിനുള്ളിൽ നിന്നും മൃതദേഹം പുറത്തെ ഇടവഴിയിയിലൂടെ ഓട്ടോറിക്ഷയിലേക്ക് കയറ്റിയപ്പോൾ അയൽ‌പക്കത്തെ ഗൃഹനാഥൻ ഉണർന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ മർദ്ദിച്ചു കൊണ്ടുപോകുകയാണ് എന്ന് ധരിച്ച് മൃതദേഹം കയറ്റിക്കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ ഇയാളും കാറിൽ സഞ്ചരിച്ചു. 
 
ഇക്കാരണത്താൽ കേസിൽ പ്രതി ചേക്കപ്പെട്ടിരിക്കുകയാണ് പ്രധാന പ്രതികളിലൊരാളായ അസീസിന്റെ അയൽ‌വാസി. ഇയാളെ പതിനാലാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ല എന്ന മറ്റു പ്രതികളുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. ജിബിനെ കൊലപ്പെടുത്തി മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയിരുന്നത് എന്ന കാര്യം ഇയാൾക്ക് അറിയില്ലായിരുന്നു എന്നാണ് വിവരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്താന്റെ വ്യോമ താവളങ്ങളിലും എയര്‍ ഫീല്‍ഡുകളിലും റെഡ് അലര്‍ട്ട്; അതീവ ജാഗ്രതയില്‍ പാകിസ്ഥാന്‍

ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും

ഇതിഹാസ നടന്‍ ധര്‍മ്മേന്ദ്ര അന്തരിച്ചു; ഞെട്ടലിൽ ആരാധകർ

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദില്ലി സ്‌ഫോടനം: കാര്‍ ഓടിച്ചത് ഉമര്‍ മുഹമ്മദ്, ഫരീദാബാദ് ഭീകര സംഘത്തിലെ പോലീസ് തിരയുന്ന വ്യക്തി

അടുത്ത ലേഖനം
Show comments